728-pixel-x-90-2-learn
728-pixel-x-90
<< >>

കാർട്ടൂണിസ്റ്റ് പ്രിൻസിന്റെ പരിസ്ഥിതി സൗഹൃദ കാർട്ടൂൺ പ്രദർശനം ‘വേര്’ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആരംഭിച്ചു.

കൊച്ചി:പരിസ്ഥിതി സംരക്ഷണത്തിന്റെ ആശയവുമായി കാർട്ടൂണിസ്റ്റ് പ്രിൻസിന്റെ ‘വേര് ‘ കാർട്ടൂൺ പ്രദർശനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആരംഭിച്ചു. വേവ്സ് ഫൗണ്ടേഷനും ആർട്ട് പീസും സംഘടിപ്പിച്ച  പ്രദര്‍ശനം ജൂൺ 6ന് വൈകിട്ട് സമാപിക്കും.പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് ക്യുറേറ്റര്‍.പരിസ്ഥിതി സംരക്ഷണം മുന്‍ നിർത്തിയുള്ള അൻപതോളം കാർട്ടൂണുകളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖകരും വിദ്യാർത്ഥികളും പ്രദർശനത്തിൽ പങ്കെടുക്കും.veru 2

സമകാലീനതയോട് വരകളിലൂടെ സംവദിക്കാൻ കാണിച്ച മിടുക്കാണ് പൊന്നാനി സ്വദേശിയായ പ്രിന്‍സ് എന്ന  കാർട്ടൂണിസ്റ്റിനെ വ്യത്യസ്നാക്കുന്നത്. പരിസ്ഥിതിക്കുമേൽ നടക്കുന്ന നെറികെട്ട അതിക്രമങ്ങൾക്കെതിരായ നേരിന്റെ പ്രതിരോധമായി മാറുന്ന പ്രിന്‍സിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. ജൂണ്‍ നാലിന് അഡ്വ: എ ജയശങ്കർ  ഉദ്ഘാടനം ചെയ്തു..ഉസ്മാൻ ഇരുമ്പുഴി,കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും ‘വേര് ‘ ക്യൂറേറ്ററുമായ ഇബ്രാഹിം ബാദുഷ,കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നൻ ആനിക്കാട് ,വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ വി.എസ് ദിലീപ് കുമാർ,പരിസ്ഥിതി പ്രവർത്തകൻ ഫിറോസ്, സതീഷ് എ ,കോമു സണ്‍സ് എം ഡി ആസിഫ് അലി കോമു, ചിത്രകാരന്‍ ഹസ്സൻ കോട്ടേപ്പറമ്പിൽ ,ജിനേഷ് P T, ഫ്ലവെഴ്സ് ന്യൂസ്‌  24  റിപ്പോര്‍ട്ടര്‍ പ്രിയങ്ക രാജിവ് എന്നിവര്‍  ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.പി ടി തോമസ്‌ എം എല്‍ എ,പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പന്തളം ബാബു,എഡ്രാക്ക് സെക്രട്ടറി അജിത്‌ കുമാര്‍,പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ സനു സത്യന്‍ തുടങ്ങി  നിരവധി പേര്‍ പരിസ്ഥിതി ദിനത്തില്‍ പ്രദര്‍ശനം വീക്ഷിക്കുവാനെത്തി.

Veru inauguration veru 3veru 4INDIANEWS24 ART DESK

Leave a Reply