728-pixel-x-90-2-learn
728-pixel-x-90
<< >>

കാശ്മീരില്‍ ഭീകരാക്രമണം:

Jammu:ജമ്മു കശ്മീരില്‍ ഒരു പൊലീസ് സ്‌റ്റേഷനിലും സൈനികകേന്ദ്രത്തിലും നടത്തിയ ആക്രമണത്തില്‍ ലഫ്റ്റനന്‍റ് കേണലടക്കം 12 മരണം.സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ വന്‍ ആയുധശേഖരവുമായാണ് എത്തിയത്.ഖാത്വാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനും സാംബ സൈനികതാവളവുമാണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാര്‍ ഈ വാരാന്ത്യത്തില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ആക്രമണം. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സിങ്ങും നവാസ് ഷെരീഫും തമ്മില്‍ നടത്താനിരിക്കുന്ന ചര്‍ച്ച മാറ്റി വയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സൈനിക താവളത്തില്‍ കടന്നുകയറി ഭീകരര്‍ നടത്തിയ ആക്രമണം കഴിഞ്ഞ 11 വര്‍ഷത്തിനുള്ളിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്. ഏറ്റുമുട്ടല്‍ അവസാനിചെ്ചന്നും രണ്ടു ഭീകരരെ വധിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഖാത്വാ ജില്ലയില്‍ ഇന്ത്യ-പാക്ക് അതിര്‍ത്തിക്കടുത്ത് ഹീരാനഗര്‍ പൊലീസ് സ്‌റ്റേഷന് നേരെ രാവിലെ ആറേമുക്കാലോടെയാണ് ഓട്ടോറിക്ഷയില്‍ സൈനിക വേഷത്തിലെത്തിയ മൂന്നു ഭീകരര്‍ ആക്രമണം നടത്തിയത്.  ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. അഞ്ച് പൊലീസുകാരും രണ്ട് സാധാരണക്കാരും ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ ഒരു എഎസ്ഐയും ഉള്‍പ്പെടുന്നു. മറ്റൊരു എഎസ്ഐക്ക് ഗുരുതരമായി പരുക്കേറ്റു.

ഇതിനു ശേഷം ഇവിടെ നിന്നും കടന്ന ഭീകരര്‍ ദേശീയപാതയില്‍ ഒരു ടെംപോ ട്രക്ക് തടഞ്ഞു നിര്‍ത്തുകയും അതിന്‍റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി ജമ്മു ഭാഗത്തേക്ക് കടക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാംബയില്‍ 16-ാം കാവല്‍റി റെജിമെന്‍റിന്‍റെ   മേസാര്‍ സൈനിക കേന്ദ്രത്തിനു സമീപം ഈ ട്രക്കിലെത്തിയ ശേഷമായിരുന്നു ഇവിടെ  ആക്രമണം. സൈനിക കേന്ദ്രത്തില്‍ ഒരു ലഫ്റ്റനന്‍റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഒൌദ്യോഗിക വിവരം. ബിക്രംജിത്ത് സിങ് എന്ന ലഫ്റ്റനന്‍റ് കേണലാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

www.indianews24.com/uk

Leave a Reply