728-pixel-x-90-2-learn
728-pixel-x-90
<< >>

കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; തിങ്കളാഴ്ച്ച പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണത്തെ തുടര്‍ന്ന്‌ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള മുഖേന നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാവും ഇത്തരം നീക്കമെന്നാണ് സൂചന.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ തനിക്കോ ഭര്‍ത്താവ് ദിലീപിനോ അറിയില്ലെന്നു പറയുന്ന കാവ്യ പോലീസിനെ പ്രതിരോധിക്കുന്ന തരത്തിലാണ് ജാമ്യാപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. ദിലീപ് അറസ്റ്റിലായത് മുതല്‍ കാവ്യയും സംശയ നിഴലിലാണ്. ആക്രമം നടക്കുന്ന സമയത്ത് സുനി ഫോണില്‍ ഒരു മാഡവുമായി ബന്ധപ്പെട്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതാണ് കാവ്യയെ കേസില്‍ സംശയത്തിന്റെ നിഴലിലാക്കാന്‍ നിര്‍ണായകമായത്. മാഡം കാവ്യയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സുനി വെളിപ്പെടുത്തിയിരുന്നു.

INDIANEWS24.COM Kochi

Leave a Reply