728-pixel-x-90-2-learn
728-pixel-x-90
<< >>

കാവ്യ മാധവനേയും അമ്മയേയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി നടി ആക്രമിക്കപ്പെട്ട സമയത്ത് ചിത്രീകരിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദീകരണങ്ങളറിയാനാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യുക.

പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കനാടുള്ള ലക്ഷ്യയിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല. കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ഇരുവരില്‍ നിന്നും ചോദിച്ചറിയും. കൂടാതെ പള്‍സര്‍ സുനിയുടെ മൊഴി അനുസരിച്ച് ക്വട്ടേഷന്‍ നല്‍കിയത് ഒരു മാഡം ആണെന്ന് പരാമര്‍ശമുണ്ട്. ഇത് കാവ്യയോ അമ്മ ശ്യാമളയോ ആയേക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം പോലീസ് കസ്റ്റഡിയിലുള്ള പ്രതി ദിലീപുമായി ഇന്നും തെളിവെടുപ്പ് തുടരും. ഇന്നലെ തൊടുപുഴയിലും തോപ്പുംപടിയിലും എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിലും തെളിവെടുത്ത പോലീസ് സംഘം ഇന്ന് ദിലീപിനെയും കൂട്ടി തൃശ്ശൂരിലേക്ക് പോകും. ദിലീപിന്റെ ഭൂമിയിടപാടുകളെ പിറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ 35 ഭൂമിയിടപാടുകള്‍ നടത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് രേഖകള്‍ കൈമാറാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

INDIANEWS24.COM Kochi

Leave a Reply