jio 800x100
jio 800x100
728-pixel-x-90
<< >>

കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പോലീസ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കും. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ അറിയില്ലെന്ന മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് പറയുന്നു. ഇത്യ വ്യക്തമാക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

സുനിയും ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി കഴിഞ്ഞതാണ്. പത്ത് സിനിമകളുടെ സെറ്റില്‍ വച്ച് ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതില്‍ പല ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അഭിനയിച്ചത് കാവ്യയായിരുന്നു. എന്നാല്‍ ഇവരെ മൂന്ന് പേരെയും ഒരുമിക്കുന്ന അവസരങ്ങളുണ്ടായിരുന്നോ എന്ന തെളിവുകള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

INDIANEWS24.COM Kochi

Leave a Reply