728-pixel-x-90-2-learn
728-pixel-x-90
<< >>

കാവ്യയുടെ പുതിയ ചിത്രം എന്റെ അമ്മ

കാവ്യമാധവന്‍ നായികയാവുന്ന പുതിയ സിനിമയുടെ പേര് എന്റെ അമ്മ.നവാഗതനായ അനില്‍.കെ.കുഞ്ഞപ്പന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, ബിയോണ്‍, നെടുമുടി വേണു,ഗണേഷ് കുമാര്‍, ശ്രീദേവി ഉണ്ണി എന്നിവരാണ് മറ്റു താരങ്ങള്‍.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തിയ തിരക്കഥ രചനാമത്സരത്തില്‍ സമ്മാനര്‍ഹമായ തന്റെ കഥയാണ് അനില്‍ ആദ്യ സിനിമയ്ക്കു പ്രമേയമാക്കുന്നത്.അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് എന്റെ അമ്മ ചര്‍ച്ച ചെയ്യുന്നത്.

കാമറ സതീഷ് കുറുപ്പ്, സംഗീതം ബിജിബാല്‍.ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.

INDIANEWS24.COM MOVIES

Leave a Reply