728-pixel-x-90-2-learn
728-pixel-x-90
<< >>

കാവാലം നാരായണപണിക്കരുടെ മൃതസംസ്‌കാരം ചൊവ്വാഴ്ച്ച

തിരുവനന്തപുരം:പ്രമുഖ നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ സംസ്‌കരിക്കും.ജന്മനാടായ ആലപ്പുഴയിലെ കാവാലത്ത് സംസ്ഥാന ബഹുമതികളോടെയായിരിക്കും ചടങ്ങ് നടത്തുക.ഞായറാഴ്ച്ച രാത്രി 9.45ന് തിരുവനന്തപരുത്തെ സ്വവസതിയായ ഹരിശ്രീയിലായിരുന്നു അന്ത്യം.

കുറച്ചുകാലമായി വാര്‍ദ്ധക്യ സഹചമായ അവശതകളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.തിരുവനന്തപുരത്ത് വീടിനോട് ചേര്‍ന്നുള്ള സോപാനം നാടകക്കളരിയില്‍ ഇന്നു രാത്രി വരെ പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുവരും.

നാടകകൃത്ത് എന്നതിലുപരി കവി, ഗാനരചയിതാവ്, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ നിലകളിലും കീര്‍ത്തി മുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ആധുനിക മലയാള നാടകവേദിയെ നവീകരിച്ച ആചാര്യന്‍ കൂടിയാണ് നാരായണ പണിക്കര്‍.കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2007ല്‍ രാഷ്ട്രം ഇദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.1975ല്‍ കേരള സാഹിത്യഅക്കാദമി പുരസ്‌കാരവും 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വേദം തുടങ്ങി ആയിരപ്പറ,അഹം, കണ്ണെഴുതി പൊട്ടുംതൊട്ട് വരെ ഏതാണ് നാല്‍പ്പതോളം സിനിമകള്‍ക്കുവേണ്ടി ഗാനരചന നിര്‍വ്വഹിച്ചു.സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

INDIANEWS24.COM T V P M

Leave a Reply