728-pixel-x-90-2-learn
728-pixel-x-90
<< >>

കാല്‍ഗരിയില്‍ കോളേജ്പാര്‍ട്ടിക്കിടെ യുവാവ് 5 പേരെ കുത്തിക്കൊന്നു

കാല്‍ഗരി: കോളേജ്പാര്‍ട്ടി നടക്കുന്നതിനിടെ കാനഡയിലെ കാല്‍ഗരിയില്‍ 5 പേര്‍ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായസംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗരിയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും അറസ്റ്റിലായ യുവാവും.

യൂണിവേഴ്സിറ്റിയിലെ ക്ലാസ്സ് അവസാനിച്ചതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹൗസ്പാര്‍ട്ടിക്കിടെയാണ് കാല്‍ഗരിയെ ഞെട്ടിച്ച കൂട്ടക്കൊല. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. എല്ലാവരും 22നും 27നും ഇടയില്‍ പ്രായമുള്ളവരാണ്.

മാത്യു ഡഗ്ലസ് എന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് നായയുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഒരു പോലീസ് ഓഫീസറിന്‍റെ മകനാണ് ഇയാള്‍.

Leave a Reply