728-pixel-x-90-2-learn
728-pixel-x-90
<< >>

കാലിഫോര്‍ണിയയില്‍ കടുത്ത മഴ, വെള്ളപ്പൊക്കം

ലോസ്ഏയ്ഞ്ചല്‍സ്:അമേരിക്കന്‍ സ്‌റ്റേറ്റുകളില്‍ ഒന്നായ കാലിഫോര്‍ണിയയില്‍ അതിഭയങ്കരമായ മഴ.ഗതാഗത സംവിധാനം പാടേ തകരാറിലായിതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഉള്‍റോഡുകളെല്ലാം അനിശ്ചിതകാലത്തേക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.കാലിഫോര്‍ണിയയിലേക്കുള്ള പ്രധാന റോഡായ തെക്കന്‍ കാലിഫോര്‍ണിയ-അരിസോണ പാതയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരാണ് കുടുങ്ങിയിട്ടുള്ളത്.

മഴയെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ കാര്യം കാലിഫോര്‍ണിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട് മെന്റ് വക്താവ് ടെറി കാസിംഗയാണ് അറിയിച്ചത്.അരിസോണ സ്‌റ്റേറ്റ് അവസാനിക്കുന്ന ഭാഗത്ത് തുടങ്ങി ഹൈവേയില്‍ വെളളം നിറഞ്ഞു കിടക്കുകയാണ്.അടുത്ത ദിവസങ്ങളിലായി ഇതിലൂടെ സഞ്ചരിച്ച മിക്കവര്‍ക്കും ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ട്.തിങ്കളാഴ്ച്ച വരെ ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മഴയിലും എത്രത്തോളം നാശ നഷ്ടമുണ്ടായെന്ന് കണക്കാക്കാനായിട്ടില്ല.

സാധാരണ ജൂലൈ മാസത്തില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണിവിടെ.എന്നാല്‍ ഇക്കുറി ഗതി മാറുകയായിരുന്നു.ലോസ് ഏയ്ഞ്ചല്‍സില്‍ കഴിഞ്ഞ 130 വര്‍ഷത്തിനിടയിലെ ഏറ്റവും അധികം മഴയാണ് ലഭിച്ചിരിക്കുന്നത്.ശനിയാഴ്ച്ചത്തെ കണക്കു പ്രകാരം ഇവിടെ 0.36 ഇന്‍ച് മഴയാണ് ലഭിച്ചിട്ടുള്ളത്.ഇതിന് മുമ്പ് 1886 ജൂലൈ 14നാണ് ഇവിടെ ലഭിച്ച മഴയുടെ കണക്ക് 0.24 ഇന്‍ചാണ്.കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മേഖലയിലെ ആളുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

INDIANEWS24.COM Los Angeles

Leave a Reply