വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. പാര്‍ട്ട് ടൈം ജോലിക്കുപോകുന്ന കടയില്‍ മോഷ്ടിക്കാനെത്തിയവരുടെ ആക്രമണത്തിലാണ് പഞ്ചാബ് സ്വദേശി ധരംപ്രീത് സിംഗ്(21) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ യുവാവിനെ അമേരിക്കന്‍ പോലീസ് പിടികൂടി.
ചൊവ്വാഴ്ച്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പഠനത്തിനുശേഷം ധരംപ്രീത് ജോലിക്കു പോകുന്ന ഫ്രെസ്നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള ഗ്രോസറി കടയില്‍ വച്ചാണ് വെടിയേറ്റത്. കടയിലെത്തിയ ആള് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. ധരംപ്രീത് കൊല്ലപ്പെട്ടതിനൊപ്പം കടയില്‍ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി.
ഇവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ ആക്രമി സംഘത്തിലൊരാളെ പിടികുടാനായി. 22കാരനായ അമിത്രാജ് സിംഗ് ആണ് പിടിക്കപ്പെട്ടത്. ഇന്ത്യന്‍ വംശജനായ ഇയാളുടെ മൊഴിയില്‍ നിന്നും സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്നു പോലീസ് പറയുന്നു.
INDIANEWS24.COM Washington
Jibin Paul
November 16, 2017 at 4:09 PM
So sad