728-pixel-x-90-2-learn
728-pixel-x-90
<< >>

കാലിഫോര്‍ണിയയിലെ തീപ്പിടത്തം: 10 മരണം; 1500 കെട്ടിടങ്ങള്‍ നശിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ സ്‌റ്റേറ്റായ കാലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയില്‍ കാട്ടുതീയില്‍ വീടുകളടക്കം 1500 ഓളം കെട്ടിടങ്ങള്‍ കത്തിനിശിച്ചു. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇരുപതിനായിരത്തിലേറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ഞായറാഴ്ച്ച രാത്രിയിലാണ് തീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. സൊനോമ, നാപ, മെന്‍ഡോസിനോ, യൂബ തുടങ്ങിയ കൗണ്ടികളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. പതിനായിരം ഏക്കര്‍ ഭൂമി പൂര്‍ണമായും കത്തിനശിച്ചതായി ഇവിടത്തെ അഗ്നിശമന സേന ഔദ്യോഗികമായി അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സൊനോമയില്‍ ഏഴും നാപയില്‍ രണ്ടും മെന്‍ഡോസിനോയില്‍ ഒരാളും മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേല്‍ക്കുമെന്നാണ് അറിയുന്നത്.

INDIANEWS24.COM California

Leave a Reply