jio 800x100
jio 800x100
728-pixel-x-90
<< >>

കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ച് വര്‍ഷം തടവ്‌

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ ജെ ഡി നേതാവു മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്. റാഞ്ചി സി ബി ഐ കോടതിയുടേതാണ് വിധി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇദ്ദേഹത്തിനുള്ള ശിക്ഷ വിധിക്കുന്നത് പിന്നീടത്തേയ്ക്കു മാറ്റിവച്ചു.

ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1991-92 കാലഘട്ടത്തില്‍ അഴിമതി കാട്ടിയെന്ന പേരില്‍ ആറ് കേസുകളാണ് ലാലു പ്രസാദ് യാദവിനെതിരെ ഉള്ളത്. രണ്ട് കേസുകളില്‍ നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ചായ്ബസ ട്രഷറിയില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 33.67 കോടി രൂപ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. കേസില്‍ മൊത്തം 56 പ്രതികളാണുള്ളത്.

INDIANEWS24.COM Ranchi

Leave a Reply