728-pixel-x-90-2-learn
728-pixel-x-90
<< >>

കാലിടറിയ പ്രമുഖര്‍

പുലിയെ അതിന്റെ മാളത്തില്‍ ചെന്നു നേരിട്ട് ച്ചുഴറ്റി അടിക്കുന്ന കേജ്രിവാള്‍ തന്ത്രം വരണാസിയില്‍ ചിലവായില്ല.ദില്ലി മുഖ്യമന്ത്രി പദം തിടുക്കത്തില്‍ രാജി വെച്ചത് തെറ്റായ തീരുമാനം ആയിരുന്നു എന്ന് തെളിയിക്കുന്ന പ്രകടനമാണ് കേജ്രിവാള്‍ തനിച്ചും  ആം ആദ്മി പൊതുവിലും ഈ തിരഞ്ഞെടുപ്പില്‍ നടത്തിയത്.എങ്കിലും നരേന്ദ്ര മോഡിയെ വരണാസി പോലെ ഒരു ബി.ജെ.പി മണ്ഡലത്തില്‍ ചെന്നു നേരിട്ടു എന്നത് കുറച്ചു കാണാന്‍ കഴിയില്ല.

മോഡി തരംഗത്തില്‍ രാജ്യത്താകെ കാവിക്കൊടി പാറി പറക്കുന്ന വിജയം ബി.ജെ.പി ക്ക് ഉണ്ടായെങ്കിലും മോഡിയുടെ വിശ്വസ്തന്‍മാരില്‍ പ്രമുഖനായ അരുണ്‍ ജെറ്റ്ലി പരാജയത്തിന്റെ കയിപ്പ് നീര് കുടിച്ചു.

സി.പി എമ്മിനെ പാര്‍ലമെന്റില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ട എം എ ബേബി കൊല്ലത്ത് പഴയ സഖാവായ എന്‍ കെ പ്രേമചന്ദ്രനോട് വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു.സി.പി.എം ആകട്ടെ അതിന്റെ ദേശിയ അംഗീകാരം പോലും നഷ്ടമാകും എന്ന ഭീതിയിലകപ്പെട്ട സന്ദര്‍ഭത്തിലാണ് പട നായകന്‍ നഷ്ടമായിരിക്കുന്നത്.

കാലിടറിയ പ്രമുഖരുടെ നിര ചുവടെ ചേര്‍ക്കുന്നു.

* അരവിന്ദ് കെജ്‌രിവാള്‍ (ആം ആദ്മി)-വാരണാസി

* അരുണ്‍ ജെയ്റ്റ്‌ലി (ബി.ജെ.പി)-അമൃത്‌സര്‍

*എം എ ബേബി (കൊല്ലം )

* ഗിരിജാ വ്യാസ് (കോണ്‍)-ചിത്തോഗഡ്

* പ്രിയ ദത്ത് (കോണ്‍)മുംബൈ നോര്‍ത്ത്

* എ. രാജ (ഡി.എം.കെ)- നീലഗിരി
* പി.കെ.ബന്‍സല്‍ (കോണ്‍)-ചണ്ഡിഗഢ്
* സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍)-ഫാറൂഖാബാദ്
* നഗ്മ (കോണ്‍)-മീററ്റ്
* സി.പി.ജോഷി (കോണ്‍)-ജയ്പുര്‍ റൂറല്‍
* സച്ചിന്‍ പൈലറ്റ് (കോണ്‍)-അജ്മീര്‍
* ജനാര്‍ദന്‍ പൂജാരി (കോണ്‍)-ദക്ഷിണ കന്നഡ
* അജിത് സിങ് (ഐ.എന്‍.എല്‍.ഡി)-ബാഗ്‌പേട്ട്
* പ്രിയ ദത്ത് (കോണ്‍)- മുംബൈ നോര്‍ത്ത്
* ഷാസിയ ഇല്‍മി ( ആം ആദ്മി)-ഘാസിയാബാദ്
* യോഗേന്ദ്ര യാദവ് ( ആം ആദ്മി)-ഗുഡ്ഗാവ്
* നന്ദന്‍ നിലേക്കനി (കോണ്‍)-ബാംഗ്ലൂര്‍ സൗത്ത്
* രാജ് ബബ്ബര്‍ (കോണ്‍)-ഘാസിയാബാദ്
* ശരത് യാദവ് (ജെ.ഡി.യു)-മധേപുര

jp/uk