728-pixel-x-90-2-learn
728-pixel-x-90
<< >>

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: യു എ ഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെതന്നെ പരീക്ഷയെഴുതാം

ദുബായ്:കാലിക്കറ്റ് സര്‍വ്വകലാശാലയുടെ യു എ ഇയിലെ വിദൂര പഠനകേന്ദ്രങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഇവിടെ തന്നെ പരീക്ഷയെഴുതാനാകും.സര്‍വ്വകലാശാലയുടെ വിദൂര പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നതിനെ തുടര്‍ന്ന് യു എ ഇയിലുള്ള വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു.

നിലവില്‍ യു എ ഇയില്‍ പഠിക്കുന്നവരുടെ പരീക്ഷ യു എ ഇയില്‍ വച്ചുതന്നെയായിരിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയായി.തീരുമാനം വന്നതോടെ എല്ലാവര്‍ക്കും ആശ്വാസമായി.എന്നാല്‍ ഇവിടെയുള്ള വിദൂര പഠനകേന്ദ്രത്തില്‍ ഇനിയും പഠനം നടത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply