ദുബായ്:കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന നൂതന സംവിധാനം അബുദാബിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.കൊടുംചൂട്,പൊടിക്കാറ്റ്,അന്തരീക്ഷ ഈര്‍പ്പം തുടങ്ങിയവയെ കുറിച്ച് വ്യക്തമായ സൂചനകള്‍ മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ കണ്ടെത്തലിലൂടെ അറിയാനാകും.
രാജ്യത്തെ കാര്‍ഷിക,പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ക്കടക്കം പ്രയോജനകരമാകുന്ന കണ്ടെത്തലാണിത്.പുതിയ സംവിധാനം ഉപയോഗപ്പെടുത്തി പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ബെഹ്ജത് അല്‍ യൂസഫ് പറഞ്ഞു.ഭാവിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ പലകാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കാനാകും.രാജ്യത്തിന്റെ വികസനത്തിന് ഗുണകരമാകുകയും ചെയ്യും.
രാജ്യത്ത് വരണ്ട കാലാവസ്ഥയും കൂടുതല്‍ ചൂടും അനുഭവപ്പെടുമെന്നാണ് കണ്ടെത്തല്‍. മഴക്കുറവും ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കാം. എണ്ണക്കിണറുകളിലെ ചോര്‍ച്ച യഥാസമയം കണ്ടെത്താന്‍ കഴിയുന്ന ഉപഗ്രഹനിരീക്ഷണ സംവിധാനം മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കോസ്റ്റല്‍ ആന്‍ഡ് എന്വയണ്മെന്റല് റിമോട്ട്സെന്‍സിങ് റിസര്‍ച്ച് ഗ്രൂപ്പ് നേരത്തെ വികസിപ്പിച്ചിരുന്നു.
INDIANEWS24 Gulf Desk