728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ കാലവര്‍ഷം കണക്കെ മഴ കനത്തു

ദുബായ്:കേരളത്തിലെ കാലവര്‍ഷം പോലെ യു എ ഇയില്‍ മഴ തകര്‍ത്തുപെയ്യുകയാണ്.റോഡുകളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതം ദുസ്സഹമാക്കുന്നുണ്ട്.പലര്‍ക്കും ചെറുയ ദൂരങ്ങള്‍ താണ്ടാന്‍ പോലും മണിക്കൂറുകള്‍ വേണ്ടിവരുന്നു.

ഷാര്‍ജ,ദുബായ്,അബുദാബി എന്നീ എമിറേറ്റുകളില്‍ ഇടിയോടുകൂടി ശക്തമായ മഴയാണ് ഉണ്ടായത്.രാത്രിയിലെത്തിയ മഴ ഇടയ്ക്ക് നിന്നെങ്കിലും വര്‍ഷകാലത്തെ പോലെ രാവിലെയാകുമ്പോഴേക്കുംuae- വീണ്ടും തുടര്‍ന്നു.കോരിച്ചൊരിയുന്ന മഴയാണ് പലയിടത്തും.കുറേ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.ഇത്രയും വലിയ മഴയുണ്ടായിട്ടും എമിറേറ്റുകളിലെ വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല.

രാജ്യത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനകേന്ദ്രത്തിന്റെ അറിയിപ്പ് അതിനാല്‍ തന്നെ റോഡ് ഗതാഗതത്തിന് ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply