728-pixel-x-90-2-learn
728-pixel-x-90
<< >>

കാറ്റ്, മഴ,കടലാക്രമണം: യുകെ ദുരിതത്തില്‍

ലണ്ടന്‍: യുകെയിലാകെ ആഞ്ഞടിക്കുന്ന കാറ്റിനും മഴയ്ക്കും ഒപ്പം കടലോര പ്രദേശങ്ങളില്‍  മുപ്പത് അടിയോളം ഉയരത്തിലുള്ള തിരമാലകള്‍ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു.കടലോര പ്രദേശത്തു വെള്ളപ്പൊക്ക ഭീഷണി ഉണ്ട് എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നു ജനങ്ങള്‍ കരുതല്‍ നടപടി എടുക്കുന്നുണ്ട് .എങ്കിലും, ആഞ്ഞടിക്കുന്ന കടല്‍ തിരമാലകള്‍ എത്രത്തോളം അപകടകാരികള്‍ എന്ന കാര്യത്തില്‍ തീരദേശവാസികള്‍ പൊതുവില്‍ ആശങ്കാകുലരാണ്.

വെയില്‍സിന്റെ തെക്കന്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍ ആണ്.കോണ്‍വോള്‍ മുതല്‍ സ്കോട്ട്ലാണ്ട് വരെയുള്ള നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറിട്ടുണ്ട്.ഗോള്സേറ്റ്ഷെയറിലും ഡോര്‍സെറ്റിലും ജീവാപായം ഉണ്ടാകത്തക്ക വിധത്തില്‍ ഉള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിനെ തുടര്‍ന്ന്‍ ഈ പ്രദേശങ്ങളില്‍ ഉള്ള മുഴുവന്‍ പേരെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ബെല്‍ഫാസ്റ്റില്‍ നിന്നും ലാണ്‍ വഴി കോള്‍റൈനിന് പോകുന്ന കോസ്റ്റല്‍ റൂട് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം എന്ന് അധികൃതര്‍ അറിയിച്ചു. തീരദേശ പ്രദേശത്തെ ചെറുനഗരമായ ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.ഈസ്റ്റ് ബെല്‍ഫാസ്റ്റ് പ്രദേശത്തെ ഒരു നേഴ്സിങ്ങ് ഹോമില്‍ നിന്നും രോഗികളെ ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അതീവ ജാഗ്രത പ്രദേശമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കോബ്രാ സേനയെ നിയോഗിച്ചിട്ടുണ്ട്.എന്‍ .ഐ ഒന്നാം മന്ത്രി പീറ്റര്‍ റോബിന്‍സണിന്‍റെ ഓഫീസിനാണു സേനയുടെ ചുമതല.എന്‍ ഐ യ്യിലെ വിവിധ വകുപ്പുകളെ ക്രോഡീകരിച്ച് സേനയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് ഒന്നാം പീറ്റര്‍ റോബിന്‍സണ്‍ നേരിട്ടായിരിക്കും എന്ന് അദ്ദേഹത്തിന്റെ ഒഫീസ് അറിയിച്ചു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആയിരക്കണക്കിന് വീടുകള്‍ ഇപ്പോളും ഇരുട്ടില്‍ കഴിയുകയാണ് എങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്നു നിസ്സഹായ അവസ്ഥയില്‍ ആണ്.

Leave a Reply