728-pixel-x-90-2-learn
728-pixel-x-90
<< >>

ഹിമക്കാറ്റും മഞ്ഞുമഴയും: ടൊറന്റോ ഇരുട്ടില്‍

ടൊറന്റോ: ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത ഹിമക്കാറ്റിലും മഞ്ഞുമഴയിലും കാനഡയുടെ പല ഭാഗങ്ങളും ഇരുട്ടിലായി. ടൊറന്റോയിലാണ് കൂടുതല്‍ നാശം. റോഡ്‌, വ്യോമ ഗതാഗതവും മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. ഒന്റെരിയോയുടെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലും ക്യുബക്കിന്റെ തെക്കന്‍ പ്രദേശങ്ങളിലും ഞായറാഴ്ച മോശം കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഐസ് കട്ടപിടിച്ച  മരങ്ങള്‍ ഹിമക്കാറ്റില്‍ ഒടിഞ്ഞ് വൈദ്യുതകമ്പികള്‍ക്ക് മീതെ വീണാണ് വൈദ്യുതിബന്ധം തകരാറിലായത്. ടൊറന്റോയില്‍ മാത്രം 250000 പേര്‍ക്ക് വൈദ്യുതിബന്ധം നഷ്ടമായി. ക്യുബക്കിലും പതിനായിരങ്ങള്‍ ഇരുട്ടിലാണ്. ന്യൂ ബ്രുന്‍സ്വിക്കിലും വൈദ്യുതിബന്ധം പലയിടത്തും തടസപ്പെട്ടു. വൈദുതി തകരാറിനെത്തുടര്‍ന്ന് ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്.
വൈദ്യുതിതകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍  മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഹൈഡ്രോ കാനഡ അറിയിച്ചു. തെന്നുന്ന റോഡും ഐസ് വീണ് കുതിര്‍ന്നിരിക്കുന്ന മരങ്ങളും കാരണം  ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ടൊറന്റോയില്‍ പല ഭാഗത്തും ക്രിസ്മസ് ഇരുട്ടിലാകാനാണ് സാധ്യത.

Leave a Reply