728-pixel-x-90-2-learn
728-pixel-x-90
<< >>

കാറുകൊണ്ട് പല്ലു പറിച്ചു; എട്ടു വയസുകാരന്‍ ഹാപ്പി

ഫ്‌ലോറിഡ: എട്ടുവയസുള്ള കുട്ടിക്കൊരാഗ്രഹം, അവന്റെ അച്ഛന്റെ കാറുപയോഗിച്ച് തന്റെ പല്ല് പറിക്കണമെന്ന്.ആദ്യമൊക്കി റെസ്റ്റ്‌ലറായ പിതാവ് റോബര്‍ട്ട് അംബര്‍ക്രോമ്പി സമ്മതിച്ചില്ല.പിന്നെ നിര്‍ബന്ധമായപ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നായി.അങ്ങനെ മകന്‍ ജെയിംസിന്റെ മുകള്‍വരിയിലെ പല്ലില്‍ പ്ലാസ്റ്റിക് നൂല് കെട്ടി അതിന്റെ മറ്റേ വശം കാറിന്റെ പിന്നില്‍ ഘടിപ്പിച്ചു. എന്നിട്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു.സെക്കന്‍ഡുകള്‍ കൊണ്ട് പല്ല് താഴെ വീണു.

ഈ സമയം ഈ പ്രക്രിയ മുഴുവനായും റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പല്ല് പറിഞ്ഞല്ലോ എന്ന് വിളിച്ച്കൂവി സന്തോഷം കൊണ്ട് കൊച്ചു ജെയിംസ് തന്റെ പല്ലില്ലാ ചിരിയുമായി കാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തി.ഒടുവില്‍ ആദ്യമൊക്കെ കുട്ടിയുടെ ശാഠ്യമായി കണ്ട അംബര്‍ ക്രോമ്പി വീഡിയോ ഫേസ്ബുക്കിലിടാന്‍ തീരുമാനിച്ചു.സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

INDIANEWS24 FLORIDA

Leave a Reply