728-pixel-x-90-2-learn
728-pixel-x-90
<< >>

കാറിന്‍റെ ചില്ല് തകര്‍ത്ത് മൊബൈല്‍ ഫോണുകളും പഴ്സും കവര്‍ന്നു

കുവൈറ്റ്‌ സിറ്റി: ഖൈതാനില്‍ ഗ്രൌണ്ടില്‍ കളിക്കാനായി വന്ന ഇന്ത്യക്കാരായ മൂന്നു പേരുടെ വിലകൂടിയ മൊബൈല്‍ ഫോണുകളും പഴ്സും സിവില്‍ ഐഡി, ബാങ്ക് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷണം പോയി. കാറിന്‍റെ ഗ്ലാസ് തല്ലിപ്പൊളിച്ചാണ് മോഷണം നടത്തിയത്. എന്നാല്‍ സിവില്‍ ഐഡി കാര്‍ഡ്, ബാങ്ക് കാര്‍ഡ്, ഒഴിഞ്ഞ പേഴ്സും അബ്ബാസിയ ബാവന്‍സ്‌ സ്കൂള്‍ പരിസരത്ത് നിന്നും കണ്ടു കിട്ടി. കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മോഷണങ്ങളും കവര്‍ച്ചകളും പതിവായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് കുവൈറ്റ് കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡണ്ട്‌ വര്‍ഗീസ്‌ പുതുക്കുളങ്ങരയുടെ കാറില്‍ നിന്നും 10000 കുവൈറ്റ്‌ ദിനാര്‍ കാറിന്‍റെ ഗ്ലാസ്‌ തകര്‍ത്ത് മോഷണം നടത്തിയത്.

Leave a Reply