728-pixel-x-90-2-learn
728-pixel-x-90
<< >>

കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: നിഷാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: ആഡംബര കാറ് കൊണ്ടിടിച്ചും മര്‍ദ്ദിച്ചും സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിഷാമിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അഞ്ഞൂറ് പേജോളം വരുന്ന കുറ്റപത്രത്തില്‍ നിഷാമിന്റെ ഭാര്യ അമലും കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസും അടക്കം 111 സാക്ഷികളാണുള്ളത്.

അമല്‍ പതിനൊന്നാം സാക്ഷിയും ജമന്തി പന്ത്രണ്ടാം സാക്ഷിയുമാണ്. 124 രേഖകളും 43 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി. പി. ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിഷാം കാറുകൊണ്ടിടിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ 19 ദിവസത്തെ ചികിത്സയില്‍ കഴിഞ്ഞ ചന്ദ്രബോസ് മരണമടഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്.ചന്ദ്രബോസ് ചികിത്സയില്‍ കഴിഞ്ഞത്രയും ദിവസം പോലീസിന് മരണമൊഴി രേഖപ്പെടുത്താനാകാതിരുന്നത് സംശയത്തിനിടവരുത്തിയിരുന്നു.പിന്നീട് പ്രതി നിസാമിനെ ബാംഗളുരുവിലേക്ക് കൊണ്ടുപോയതും അവിടെ സുഖവാസം ഒരുക്കിയതും വിവാദമായിരുന്നു.അതുമായി ബന്ധപ്പെട്ട് രഹസ്യമായി പ്രതിയെ ചോദ്യം ചെയ്ത അന്നത്തെ കമ്മിഷണര്‍ ജേക്കബ് ജോബിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. ഡി. ജി. പിയുടെ പേരുവരെ വലിച്ചിഴയ്ക്കപ്പെട്ട കേസാണിത്. സര്‍ക്കാരില്‍ വന്‍പിടിപാടുള്ള നിസാമിനെ രക്ഷപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അണിയറയിലും അരങ്ങിലും നടന്നിരുന്നു. സര്‍ക്കാരിന്റെ മുഖംതന്നെ വികൃതമാവുന്ന സാഹചര്യത്തിലാണ് നിസാമിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാരും പൊലീസും തയ്യാറായത്. ഇപ്പോള്‍ കാപ്പ കുറ്റവും നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാം.നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

INDIANEWS24 TSR

Leave a Reply