728-pixel-x-90-2-learn
728-pixel-x-90
<< >>

കാറപകടത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന് ഗുരുതര പരിക്ക്‌

കൊച്ചി:ചലച്ചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ കാറപകടത്തില്‍ സാരമായ പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍.തൃപ്പൂണിത്തുറയ്ക്കടുത്ത് ചമ്പക്കരയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ റോഡിനരികിലുള്ള മതിലില്‍ കാറിടിച്ചായിരുന്നു അപകടം.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിന്റെ നില 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അമിത വേഗത്തില്‍ നിയന്ത്രണം വിട്ട് സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ മതിലില്‍ ഇടിച്ചതായിരിക്കുമെന്നാണ് നിഗമനം.ശബ്ദംകേട്ട് ഓടിയെത്തിയവര്‍ മുന്‍ഭാഗം തകര്‍ന്നു കിടന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് സദ്ധാര്‍ത്ഥിനെ പുറത്തെടുത്തത്.തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്റെയും നടി കെ പി എ സി ലളിതയുടെയും മകാനയ സദ്ധാര്‍ത്ഥ് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.തുടര്‍ന്ന്, രസികന്‍, കാക്ക കറുമ്പന്‍, സ്പിരിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.നിദ്രയില്‍ സിദ്ധാര്‍ത്ഥ് തന്നെയായിരുന്നു നായകന്‍.

INDIANEWS24.COM Kochi

Leave a Reply