728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്‍ രജിസ്‌ട്രേഷന്‍ കേസ്‌: അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണെന്ന് ഫഹദ്‌

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് ആള്‍ ജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും. കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയിരുന്നത് ഓഫീസ് ആണെന്നും താരം വിശദീകരിച്ചു.

നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്. എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. നികുതി വെട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിന് വേണ്ടിയാണിവിടെ എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തില്‍ പുതുച്ചേരിയില്‍ താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി താരം നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ഫഹദിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് എസ് പി ഓഫീസില്‍ എത്തിയത്.

പാര്‍ലമെന്റ് അംഗം കൂടിയായ നടന്‍ സുരേഷ് ഗോപിയും സമാന കേസില്‍പെട്ടിട്ടുണ്ട്. നടി അമലാ പോളിനെതിരെയും കേസെടുത്തിരുന്നു.

INDIANEWS24.COM T V P M

Leave a Reply