728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്‍ഷിക മേഖലയിലെ നിയമനങ്ങള്‍: സൗദി വിസ നടപടിക്രമങ്ങള്‍ ലഘുകരിക്കും

റിയാദ്: സൗദിയിലേക്ക് വിദേശത്ത് നിന്നുംകാര്‍ഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ൃ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. കാര്‍ഷിക മേഖലയിലേക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വിദേശത്ത് നിന്നും കാര്‍ഷിക തൊഴിലാളികളെയും ഇടയന്‍മാരെയും റിക്രൂട്ട് ചെയ്യുന്നതിന് വിസ നടപടിക്രമങ്ങള്‍ ലഘുകരിച്ചിട്ടുണ്ട്. കൃഷി, കാലിവളര്‍ത്തല്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ താല്‍പര്യം പരിഗണിച്ചാണ് ഇത്.ഇതോടെ വിസ വേഗം ലഭിക്കുന്നതിനും ആവശ്യമായ തൊഴിലാളികളെ വിദേശങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നതിനും തൊഴിലുടമകള്‍ക്ക് കഴിയും. കാലിവളര്‍ത്തല്‍, കൃഷി മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ തല്‍പരരല്ല. ഇത് പരിഗണിച്ചാണ് റിക്രൂട്ട്‌മെന്റിനുള്ള കര്‍ശന വ്യവസ്ഥകളില്‍ നിന്ന് ഈ മേഖലകയെ ഒഴിവാക്കിയത്.

INDIANEWS24.COM Gulf Desk

Leave a Reply