728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ: വിഷവാതകം ശ്വസിച്ച് 5 മരണം

ടൊറന്റോ: വൈദ്യുതിബന്ധം താറുമാറായ കാനഡയില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അഞ്ച് മരണം. ഒന്റാറിയോയിലും ക്യുബക്കിലും രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ വീട്ടില്‍ വൈദ്യുതി ലഭിക്കാന്‍ പ്രവര്‍ത്തിപ്പിച്ച ജനറേറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ദുരന്തം ഉണ്ടായത്.
ന്യൂകാസിലില്‍ 52 വയസുള്ള പുരുഷനും 72കാരിയായ അമ്മയുമാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഗാരേജിലാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. വടക്കന്‍ ക്യുബക്കില്‍ രണ്ട് പേരും മരിച്ചു.
വ്യത്യസ്ത സംഭവങ്ങളിലായി കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച നിരവധിപേരെ ടൊറന്റോയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വൈദ്യുതി ലഭിക്കാനും തണുപ്പില്‍നിന്ന് രക്ഷപ്പെടാനുമായി ഗ്യാസ് ജനറേറ്ററുകള്‍, ബാര്‍ബക്യു, സമാനമായ മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ അതീവജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് വീടിനുള്ളില്‍ കടന്ന് അപകടമുണ്ടായേക്കും. വൈദ്യുതിബന്ധം ഇല്ലാത്തവര്‍ വീട് സ്വന്തം സംവിധാനം ഉപയോഗിച്ച് ചൂടാക്കാന്‍ ശ്രമിക്കാതെ വിവിധ സ്ഥലങ്ങളില്‍ തുറന്നിട്ടുള്ള വാമിംഗ് സെന്ററുകള്‍ ഉപയോഗിക്കാന്‍ ടൊറന്റോ മേയര്‍ റോബ് ഫോര്‍ഡ് അഭ്യര്‍ഥിച്ചു.

Leave a Reply