728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള മലപ്പുറത്ത് പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ ഫുട്ബോള്‍ കാരിക്കേച്ചർ പ്രദര്‍ശനം സംഘടിപ്പിച്ചു

മലപ്പുറം: ഫുട്ബോള്‍ ആവേശത്തിലാണ് നാടും നഗരവും ലോകം മുഴുവനും ഈ വേളയില്‍ കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളും ആഘോഷത്തില്‍ പങ്കാളികളായി. നവാസ് കോണോംപാറ, ജലാൽ അബൂസലമ, നിഷാന്ത് തച്ചംവലത്ത്  ഉസ്മാന്‍ ഹസ്സന്‍,ഗിരീഷ് മൂഴിപ്പാടം, നവാസ് മലപ്പുറം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച നൂറിലധികം കാരിക്കേച്ചറുകളുടെ പ്രദര്‍ശനം മലപ്പുറം പ്രസ് ക്ലബില്‍ സംഘടിപ്പിച്ചു. പുതിയ തലമുറയിലേയും പഴയ തലമുറയിലേയും ഫുട്ബോള്‍ താരങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഫുട്ബോള്‍ പ്രതിഭകളുടെ ശരീരഭാഷയും സ്വഭാവ വൈചിത്യങ്ങളും വരികളിലേക്കാവാഹിച്ച കാരിക്കേച്ചറുകള്‍ പലതും ജീവന്‍ തുടങ്ങിക്കുന്നവയാണ്. മലപ്പുറം പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയാണ് പ്രദര്‍ശനം ഒരുക്കിയത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് പ്രദര്‍ശത്തിന്റെ ക്യൂറേറ്റര്‍.പ്രവാസി കാർട്ടൂണിസ്റ്റായ കോയാസ് കൊടിഞ്ഞിയാണ്  മലപ്പുറത്ത് കാരിക്കേച്ചർ പ്രദര്‍ശനം എന്ന ആശയം മുന്നോട്ടുവച്ചത്. ലോകകപ്പ് ഫുട്ബാള്‍ മാമാങ്കം അവസാനിക്കുന്നത് വരെ പ്രദര്‍ശനം തുടരും.
പ്രദര്‍ശനം പ്രാധാന്യം കണക്കിലെടുത്ത് വീഡിയോ ക്ലിപ്പിംഗിലൂടെ മുൻ ഇന്ത്യൻ ഫുട്ബോൾ ടീംക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ശ്രീ.ഐ.എം വിജയൻ, മുൻ കേരളാ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻമാരായ ടി.ആസിഫ് സഹീർ, പി.ഉസ്മാൻ, ഫിറോസ് കളത്തിങ്ങൽ, ഗോകുലം കേരളാ എഫ്.സി ക്യാപ്റ്റൻ സുഷാന്ത് മാത്യു,  ഈ വർഷത്തെ സന്തോഷ് ട്രോഫി  ചാമ്പ്യൻ ടീം അംഗം  ജിയാദ് ഹസ്സൻ, ഇന്ത്യൻ റയിൽവേ ഗോൾകീപ്പർ സി.ജസീർ മുഹമ്മദ്* എന്നിവർ ആശംസകൾ നേർന്നിരുന്നു. മുനവ്വറലി തങ്ങൾ, മലപ്പുറം സോക്കർ ലവേഴ്സ് ഫോറം ചെയർമാൻ ഷൗക്കത്ത് ഉപ്പൂടൻ തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശന വേദിയായ മലപ്പുറം  പ്രസ്ക്ലബ്ബിൽ എത്തിച്ചേർന്നു.
badusha 1
പ്രദര്‍ശനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വീഡിയോ ക്ലിപ്പിംഗിലൂടെ മുൻ ഇന്ത്യൻ ഫുട്ബോൾ ടീംക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ശ്രീ.ഐ.എം വിജയൻ, മുൻ കേരളാ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻമാരായ ടി.ആസിഫ് സഹീർ, പി.ഉസ്മാൻ, ഫിറോസ് കളത്തിങ്ങൽ, ഗോകുലം കേരളാ എഫ്.സി ക്യാപ്റ്റൻ സുഷാന്ത് മാത്യു,  ഈ വർഷത്തെ സന്തോഷ് ട്രോഫി  ചാമ്പ്യൻ ടീം അംഗം  ജിയാദ് ഹസ്സൻ, ഇന്ത്യൻ റയിൽവേ ഗോൾകീപ്പർ സി.ജസീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നിരുന്നു. മുനവ്വറലി തങ്ങൾ, മലപ്പുറം സോക്കർ ലവേഴ്സ് ഫോറം ചെയർമാൻ ഷൗക്കത്ത് ഉപ്പൂടൻ തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശന വേദിയായ മലപ്പുറം  പ്രസ്ക്ലബ്ബിൽ എത്തിച്ചേർന്നു.badusha munavrali

കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശേരി മുഖ്യാതിഥിയും  പൂനെ  സിറ്റി ക്ലബിന്റെ ഫുട്ബോള്‍ താരവുമായ ആശിഖ് കുരുണിയന്റെ കാരിക്കേച്ചര്‍ തത്സമയം വരച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രസ് ക്ലബ് പ്രസിഡന്റ് ഐ.സമീല്‍ അധ്യക്ഷത വഹിച്ചു പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ബഷീര്‍ കിഴിശ്ശേരി നന്ദിയും പറഞ്ഞു. ചലച്ചിത്ര   നടനും സംഘാടകനുമായ അഷ്റഫ്, അജ്മല്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ഉസ്മാന്‍ ഇരുമ്പുഴി, ഹസന്‍ കോട്ടപ്പറമ്പില്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

INDIANEWS24 MALAPPURAM DESK

Leave a Reply