jio 800x100
jio 800x100
728-pixel-x-90
<< >>

കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ അന്തരിച്ചു,ഒരു അതുല്യ പ്രതിഭ കൂടി കോവിഡിന്‍റെ പിടിയിലമര്‍ന്നു

ആലുവ:പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷ അന്തരിച്ചു.കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനായിരുന്നു.കൊവിഡ്ബാധയെത്തുടര്‍ന്ന്‍ കഴിഞ്ഞ പത്തു ദിവസത്തിലേറെയായി  ചികിത്സയിലായിരുന്നു.ആലുവ കോവിഡ് ആശുപത്രിയിലായിരുന്നു അന്ത്യംbadusha 4 സംഭവിച്ചത്37 വയസായിരുന്നു.basuha 3

നിമിഷ-വേഗ വരകളുടെ രാജകുമാരനായിരുന്നു ബാദുഷ വേഗ വരയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.കിം കി ഡുക്ക്‌ മുതല്‍ അമീര്‍ഖാന്‍ വരെയുള്ളവരുടെ മുഖചിത്രങ്ങള്‍ ശരവേഗതയില്‍ സൃഷ്ട്ട്ടിച്ചിരുന്ന ബാദുഷ വളരെ മികവുറ്റ ഒരു കിഡ്സ്‌ ട്രെയിനര്‍ കൂടിയായിരുന്നു.ഇന്ത്യയിലും വിദേശത്തുമായി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന് വേണ്ടി ഇബ്രാഹിം ബാദുഷ മൂന്നു ലക്ഷത്തില്‍പ്പരം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ രചിച്ചിരുന്നു.കൂടാതെ വിവിധ മാസികകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും തുടര്‍ച്ചയായി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.സമൂഹ നന്മയ്ക്കായി നിരവധി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും സര്‍ക്കാരിന്റെ വിവിധ സോദ്ദേശ പരിപാടികളുടെ പ്രചാരകനുമായിരുന്നു ബാദുഷ.ദി അദര്‍ സൈഡ് എന്ന ഹ്രസ്വ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.മധുരം എന്ന പേരില്‍ പ്രമേഹ രോഗം പശ്ചാത്തലമാക്കി ഒരു തിരക്കഥയും ബാദുഷ രചിച്ചിരുന്നു.basuha 2

സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും.

INDIANEWS24 KOCHI DESK

 

Leave a Reply