728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു

പത്തനംതിട്ട:പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട(65) അന്തരിച്ചു.കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു.കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അബദ്ധങ്ങള്‍ക്കെതിരെ അര്‍ത്ഥവത്തായ വിമര്‍ശനങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പത്രമാധ്യമങ്ങളിള്‍ അവതരിപ്പിക്കുന്നതില്‍ ജോയി കുളനട വഹിച്ച പങ്ക് ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നതാണ്.ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അല്‍ഹദാഫ് ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും കാര്‍ട്ടൂണുകള്‍ വരച്ചു.കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, മനോരമ തലവര െ്രെപസ്, മലങ്കര സഭ ബെസ്റ്റ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍ നിന്നു ഇക്കണോമിക്‌സില്‍ ബിരുദാനന്തബിരുദം നേടിയ ജോയ് കുളനട വീക്ഷണം പത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയത്.

INDIANEWS24.COM Obit Desk

Leave a Reply