ആലുവ:കേരളാ കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും പ്രശസ്ത കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷയുടെ പിതാവ് കല്ലുങ്കൽ ഹംസ ഇന്ന് രാവിലെ 9 മണിക്ക്സ്വവസതിയില് നിര്യാതനായി.68 വയസായിരുന്നു.ഒമാന്‍ പ്രതിരോധ സേനയില്‍ മുപ്പതു കൊല്ലം സേവനം അനുഷ്ടിച്ചിരുന്നു.പരന്ന വായനയും ചരിത്ര പഠനവും ഹോബിയാക്കിയിരുന്ന കല്ലുങ്കല്‍ ഹംസ പാചക കലയിലും അതി നിപുണനായിരുന്നു.ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഹംസ വിപുലമായ ഒരു സുഹൃദ് വലയം സൃഷ്ടിച്ചിരുന്നതായി സുഹൃത്തും ചിത്രകാരനും കോമുസണ്‍സ് ആര്‍ട്ട് ഗാലറിയുടെ സ്ഥാപകനുമായ ആസിഫ് അലി കോമു അനുസ്മരിച്ചു.കബറടക്കം വൈകുന്നേരം അഞ്ചു മണിക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആലുവ തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിൽ നടന്നു. സുഹറയാണ് ഭാര്യ. ഇബ്രാഹിം ബാദുഷ,സാബിര്‍ കല്ലുങ്കല്‍ എന്നിവര്‍ മക്കളാണ്.
INDIANEWS24 KOCHI DESK