728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്യവട്ടത്ത് പെയ്ത വിക്കറ്റ് മഴയില്‍ ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തു,രോഹിത് ശര്‍മ്മയ്ക്ക് സിക്സറുകളുടെ ഡബിള്‍ സെഞ്ച്വറി നേട്ടം

തിരുവനന്തപുരം:റണ്‍ മഴ പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് മുന്നില്‍ പെയ്തത് വിക്കറ്റ് മഴ !  കേവലം 47 ഓവറിനുള്ളില്‍ ഇരു ഇന്നിങ്ങ്സുകളും അവസാനിച്ച മത്സരത്തില്‍ ഇന്ത്യ 9 വിക്കറ്റിനു വിജയിച്ചു ഏകദിന പരമ്പര 3-1 ന് സ്വന്തമാക്കി.വിൻഡീസ‌് 31.5 ഓവറിൽ 104 ഓള്‍ ഔട്ട്‌ ,ഇന്ത്യ വെറും  14.5 ഓവറില്‍ ഒന്നിന‌് 105 നേടി വിന്‍ഡീസ് സ്കോര്‍ മറികടന്നു. നാല‌് വിക്കറ്റ‌് നേടിയ രവീന്ദ്ര ജഡേജയാണ‌് ഇന്ന്  ഏറ്റവും തിളങ്ങിയത‌്. രണ്ട‌് വിക്കറ്റു വീതം വീഴ്ത്തി ജസ‌്പ്രീത‌് ബുമ്രയും ഖലീൽ അഹമ്മദും പിന്തുണ നൽകി.കുൽദീപിനും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് നേടി.

ഇന്ന് ലോക ഏകദിന  ക്രിക്കറ്റിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായ  രോഹിത‌് ശർമയും നായകൻ വിരാട‌് കോഹ‌്‌ലിയും ‌ചേർന്ന‌്‌ അപകടമൊന്നുമില്ലാതെ 99 റണ്ണടിച്ച‌് ഇന്ത്യയെ വിജയതീരത്ത‌് എത്തിച്ചു. നാല‌് സിക‌്സ‌റുകള്‍ പായിച്ച്  രോഹിത‌് ഏകദിനത്തിൽ 200 സിക‌്സ‌റുകള്‍ നേടുന്ന രണ്ടാം ഇന്ത്യൻ താരമായി. ഈവർഷം ആയിരം റൺ എന്ന നേട്ടവും ഉപനായകൻ സ്വന്തമാക്കി.കോഹ്ലി നേരത്തെ തന്നെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് പിന്നിട്ടിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply