728-pixel-x-90-2-learn
728-pixel-x-90
<< >>

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് രാജ്യത്തിന്റെ സ്വത്ത്: വെങ്കയ്യ നായിഡു

തിരുവനന്തപുരം:കേരളത്തെ വാനോളം പുകഴത്തി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു.ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം സ്റ്റേഡിയം ഒരുക്കിയ സംസ്ഥാന സര്‍ക്കാരിന് അനുമോദനവും നന്ദിയും രേഖപ്പെടുത്തി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തിന്റെ സ്വത്താണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

സംസ്ഥാനം നയിക്കുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു പാര്‍ട്ടിയാണെങ്കിലുംകേരളം മുന്നേറുന്നതിനെ ആഹ്ലാദപൂര്‍വ്വം ഉറ്റുനോക്കുകയാണ്.കേരളത്തിന്റെ ഉയര്‍ച്ചയ്‌ക്കൊപ്പം ഉയരുന്നത് രാജ്യമാണ്.കേരളവും മറ്റ് സംസ്ഥാനങ്ങളും അടങ്ങുന്ന ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രത്തിന്റെ പുരോഗതിക്കായി സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഗെയിംസ് കേരളത്തിന് ചരിത്രനേട്ടമാകുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി പി ടി ഉഷ,ഷൈനി വില്‍സണ്‍,അഞ്ജു ബേബി ജോര്‍ജ്,ടിന്റു ലൂക്ക തുടങ്ങി കേരളം സംഭാവന ചെയ്ത നിരവധി കായിക താരങ്ങളുടെ പേരെടുത്തു പറഞ്ഞ് മന്ത്രി അഭിനന്ദിച്ചു.ഉദ്ഘാടനത്തിന് മുന്പ് 36 ടീമുകളും പങ്കെടുത്തമാര്‍ച്ച്പാസ്റ്റ് ആവേശകരമായി. കഴിഞ്ഞ ഗെയിംസിലെ ചാന്പ്യന്മാരായിരുന്ന സര്‍വീസസ് ടീമാണ് ആദ്യം സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. കേരളാ ടീമിനെ ക്യാപ്റ്റന്‍ പ്രീജാ ശ്രീധരന്‍ നയിച്ചു.

INDIANEWS24 TVPM

Leave a Reply