728-pixel-x-90-2-learn
728-pixel-x-90
<< >>

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്‌

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ടം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയെന്ന്‌ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റെവന്യു സെക്രട്ടറിക്ക് ശനിയാഴ്ച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി സര്‍ക്കാര്‍ തിരികെ പിടിക്കണമെന്നും ആവശ്യപ്പെടുന്നു.

ലേക് പാലസും മാര്‍ത്താണ്ടം കായലിലേയും കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കായലില്‍ ഒന്നര മീറ്ററോളം പൊതുവഴിയാണ് കയ്യേറിയിട്ടുള്ളത്. കുറ്റകരമായ റെവന്യു ലംഘനം ലേക്പാലസില്‍ നടന്നിട്ടുണ്ട്. മന്ത്രിയുടെ സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നിലം നികത്തല്‍ നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് റെവന്യു വകുപ്പാണ്.

INDIANEWS24.COM ALP

Leave a Reply