728-pixel-x-90-2-learn
728-pixel-x-90
<< >>

‘കായംകുളം കൊച്ചുണ്ണി’ കാനഡയില്‍

ടൊറന്റോ: സൂപ്പര്‍താരം മോഹന്‍ലാല്‍ അഥിതിവേഷത്തില്‍ എത്തുന്ന നിവിന്‍പോളി ചിത്രം കായംകുളം കൊച്ചുണ്ണി കാനഡയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മലയാളത്തിലെ എക്കാലത്തെയും ബിഗ്‌ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ കൊച്ചുണ്ണിക്ക് മൂന്ന് കേന്ദ്രങ്ങളിലായി 17 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിന്‍റെ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥയെന്ന മിത്തിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയ്ക്ക് വന്‍വരവേല്‍പ്പാണ് കേരളത്തില്‍ ലഭിക്കുന്നത്.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] 11 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 12 വൈകിട്ട് 7.30, രാത്രി 10.15, ഒക്ടോബര്‍ 13 വൈകിട്ട് 4.00, 7.00, രാത്രി 10.൦൦, ഒക്ടോബര്‍ 14 വൈകിട്ട് 3.00, 6.00, രാത്രി 9.00, ഒക്ടോബര്‍ 15 മുതല്‍ 18 വരെ രാത്രി 8.00 എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍.
മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ഒക്ടോബര്‍ 12 വൈകിട്ട്രാ 4.00നും 14ന് ഉച്ചയ്ക്ക് 1.00നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION RD Etobicoke M9V 1B4] ഒക്ടോബര്‍ 12ന് രാത്രി 9.30നും 13, 14 തിയതികളില്‍ ഉച്ചയ്ക്ക് 1.00നും ചിത്രം പ്രദര്‍ശിപ്പിക്കും.
നിവിന്‍പോളിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കായംകുളം കൊച്ചുണ്ണി എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. അഥിതിതാരമാണെങ്കിലും ഇത്തിക്കരപ്പക്കിയായി അര മണിക്കൂറോളം സ്ക്രീനില്‍ നിറയുന്ന മോഹന്‍ലാലും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്‌. പ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍ വില്ലനായി എത്തുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ മുതല്‍മുടക്ക് 45 കോടിയാണ്. ഗോകുലം ഗോപാലനാണ് നിര്‍മാതാവ്.

Leave a Reply