728-pixel-x-90-2-learn
728-pixel-x-90
<< >>

കാമറൂണിന് ദില്ലിയില്‍ നിന്നും Eമെയില്‍ ഭീഷണി

UK:ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണിനെ അപകടപ്പെടുത്തും എന്ന് ഭീഷണി മുഴക്കിക്കൊണ്ട് Eമെയിലുകള്‍ അയച്ചു കൊണ്ടിരുന്ന ദില്ലി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയിതു.കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള്‍ നിരവധി ഭീഷണി ഈ മെയിലുകള്‍ അയച്ചിട്ടുണ്ട്. പൊലീസ് പിടിയിലായ ഇയാള്‍ മാനസിക രോഗി ആണ് എന്ന് സ്വയം അവകാശപ്പെടുന്നുണ്ട്.അത് കൊണ്ട് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും എന്ന് ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ദില്ലി സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയ ഈ ചെരുപ്പക്കാരന്റെ പേരും മേല്‍വിലാസവും പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ദില്ലി ഗ്രുഗാവോന്‍ സ്വദേശിയായ ഇയാള്‍ ,കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഒരു ചെറുപ്പക്കാരന്‍ ആണ് എന്നും ഇയാളെ ഏതാനും നാളുകള്‍ക്ക് മുന്‍പ് യുകെയില്‍ നിന്നും ഡീപോര്‍ട്ട് ചെയിതതാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Leave a Reply