കാബൂള്‍:കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് മലയാളികളും.എറണാകുളത്തെ കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്ജ്, കൊല്ലം സ്വദേശിനി മാര്‍ത്ത ഫാരെല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഛണ്ഡിഗഡ് സ്വദേശി ആര് കെ ഭട്ടി,ആന്ധ്രാ സ്വദേശി സതീഷ് ചന്ദ്ര എന്നിവര്‍ സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റ് ഇന്ത്യാക്കാരാണ്.അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ പാലസ് ഗസ്റ്റ്ഹൗസിനു നേരെ ബുധനാഴ്ച്ചയാണ് താലിബാന് ഭീകരാക്രമണമുണ്ടായത്.ഇന്ത്യക്കാരുള്‍പ്പടെ 14 പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.അമേരിക്ക, ഇറ്റലി, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.
INDIANEWS24.COM KABUL