728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ: 3 പോലീസുകാരെ വെടിവെച്ചുകൊന്ന അക്രമി അറസ്റ്റില്‍

മോണ്‍ടന്‍: കാനഡയിലെ ന്യൂ ബ്രൌണ്‍സ് വിക്കില്‍ 3 പോലീസുകാരെ വെടിവെച്ചുകൊന്ന അക്രമിയെ വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു. ജസ്റ്റിന്‍ ബോര്‍ക്വേ എന്ന 24കാരനാണ് അറസ്റ്റിലായത്.

വെസ്റ്റ്‌ മോര്‍ലാന്‍ഡ്‌ കൌണ്ടിയിലെ മോണ്‍ടന്‍ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് 3 പോലീസുകാരെ അക്രമി വെടിവെച്ചുകൊന്നത്. 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരിയായ അക്രമി ഭീതിപരത്തുന്നു എന്ന ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയതായിരുന്നു പോലീസ് സംഘം.

Leave a Reply