728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ വിസ നിയമം കര്‍ശനമാക്കുന്നു

ഒട്ടാവ : താല്‍ക്കാലിക തൊഴില്‍ വിസ സംബന്ധിച്ച നിയമം കാനഡ കര്‍ശനമാക്കുന്നു. തദ്ദേശവാസികള്‍ ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത് . നേരത്തെ അമേരിക്കയും ഇത് സംബന്ധിച്ച നിയമം കര്‍ശനമാക്കിയിരുന്നു.

വിദേശികള്‍ക്ക് കാനഡയില്‍ ചെറിയ കാലത്തേക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന ടെമ്പററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രമിലാണ് മാറ്റം വരുത്തിയത്. ഇത് പ്രകാരം വിദേശത്തുനിന്നു തൊഴിലാളിയെ കൊണ്ടുവരാനുള്ള ഓരോ അപേക്ഷ്യ്ക്കും ഇനി കാനഡയിലെ തൊഴില്‍ദാതാവ് 275 ഡോളര്‍ ഫീസ്‌ അടയ്ക്കണം. ഇതുവരെ ഇത് സൗജന്യമായിരുന്നു. മാത്രമല്ല, അപേക്ഷ നിരസിക്കപ്പെട്ടാല്‍ പണം മടക്കിക്കിട്ടുകയുമില്ല. അപേക്ഷിക്കപ്പെടുന്ന തൊഴിലിന് കാനഡയില്‍ ആളെ കിട്ടില്ല എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് വിസ അനുവദിക്കുക.

ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇനിമുതല്‍ താല്‍ക്കാലിക വിസ ലഭിക്കാന്‍ മുന്ഗണന. വിദേശത്തുനിന്നു തൊഴിലാളികളെ കൊണ്ടുവരുന്നതിന് മൂന്നു മാസം മുമ്പ് ജോബ്‌ ബാങ്കില്‍ പരസ്യം ചെയ്ത് തദ്ദേശീയ തൊഴിലാളികളെ ലഭിക്കുമോ എന്ന് ഉറപ്പുവരുത്തുകയും വേണം.

കാനഡയില്‍ താല്‍ക്കാലിക തൊഴിലവസരം തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ തിരിച്ചടിയാകും. ഐ ടി മേഖലയില്‍ നിന്നാണ് കൂടുതല്‍ ഇന്ത്യക്കാര്‍ കാനഡയില്‍ താല്‍ക്കാലിക വിസ നേടി എത്തുന്നത്‌. കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം 22281 ഇന്ത്യന്‍ തൊഴിലാളികളാണ് താല്‍ക്കാലിക വിസയില്‍ കാനഡയില്‍ ഉള്ളത്. 2003ല്‍ ഇത് കേവലം 2686 ആയിരുന്നു.

 

 

 

Leave a Reply