jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡ: മരണനിരക്ക് കണക്കുകള്‍ക്കപ്പുറം

ഓട്ടവ: കോവിഡ് രോഗബാധമൂലം കാനഡയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകൂട്ടിയതിനെക്കാള്‍ മുകളില്‍. നിരവധി ദീര്‍ഘകാല നഴ്സിംഗ് കേന്ദ്രങ്ങളില്‍ രോഗബാധ വ്യാപകമായതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് സൂചന.
കാര്യങ്ങള്‍ അങ്ങേയറ്റം മോശമായാല്‍ ഏപ്രില്‍ 16നകം 500നും 700നുമിടയില്‍ മരണമാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, ഏപ്രില്‍ 13 ആയപ്പോള്‍തന്നെ മരണസംഖ്യ 780  ആയതിന്റെ ആശങ്കയിലാണ് സര്‍ക്കാര്‍.
നഴ്സിംഗ് കേന്ദ്രങ്ങളില്‍ രോഗബാധ വ്യാപകമായ സാഹചര്യം സര്‍ക്കാരിന്‍റെ കണകുകൂട്ടലുകള്‍ തകിടംമറിക്കുന്ന അവസ്ഥയാണ്‌. ഒണ്ടാരിയോയിലെ രണ്ട് കേന്ദ്രങ്ങളില്‍ മാത്രം ഇതിനകം 54 പേര്‍ മരിച്ചു. നിരവധി ദീര്‍ഘകാല നഴ്സിംഗ് കേന്ദ്രങ്ങളില്‍ രോഗബാധ വ്യാപകമായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ദീര്‍ഘകാല നഴ്സിംഗ് കേന്ദ്രങ്ങളില്‍ പലതിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരായത് സ്ഥിതി കൂടുതല്‍ വഷളാക്കി. പലയിടത്തും ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്.

Leave a Reply