728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ പോസ്റ്റ്‌ ഹോം ഡെലിവറി നിര്‍ത്തുന്നു

ടൊറന്റോ: കത്തുകള്‍ മേല്‍വിലാസക്കാരന്റെ വീട്ടില്‍ എത്തിക്കുന്നത് കാനഡ പോസ്റ്റ്‌ നിര്‍ത്തലാക്കുന്നു. പകരം കമ്മ്യൂണല്‍ മെയില്‍ ബോക്സുകള്‍ സ്ഥാപിച്ച് കത്തുകള്‍ അതില്‍ ഇടുകയും മേല്‍വിലാസക്കാരന്‍ അവിടെനിന്ന് അത് എടുക്കുകയും ചെയ്യുന്ന രീതി നടപ്പില്‍ വരും. സ്റ്റാമ്പുകളുടെ വിലവര്‍ധന, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളും കാനഡ പോസ്റ്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കത്തുകള്‍ വീടുകളിലെത്തി വിതരണം ചെയ്യുന്നത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് കാനഡ പോസ്റ്റ്‌ വക്താവ് അനിക്ക് ലോസിയര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം പകുതിയോടെ ഇത് നടപ്പിലാക്കിത്തുടങ്ങും. പകരം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണല്‍ ബോക്സുകള്‍ സ്ഥാപിക്കും. ഇവിടെനിന്ന് മേല്‍വിലാസക്കാരന്‍ ഇത് സ്വയം എടുക്കണം. രാജ്യത്തെ ജനത്തിരക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ നേരത്തെതന്നെ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. പാഴ്സല്‍ സര്‍വീസ് ഇപ്പോഴത്തെതുപോലെ തുടരുമെന്ന് ലോസിയര്‍ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ദേശീയ പോസ്റ്റല്‍ ഏജന്‍സിയുടെ ഈ തീരുമാനം. തിരക്കേറിയ അയല്‍ക്കൂട്ടങ്ങളില്‍ കമ്മ്യൂണിറ്റി ബോക്സ് എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ കാനഡ പോസ്റ്റ്‌ അധികൃതര്‍ക്ക് പോലും നിശ്ചയമില്ല.  കത്തുകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വ്യക്തതയില്ല.
പുതിയ രീതി നടപ്പിലായാല്‍ എന്നും കത്ത് തിരക്കി കമ്മ്യൂണല്‍ ബോക്സില്‍ പോകേണ്ട അവസ്ഥ ഉണ്ടാകും. പ്രായമായവര്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഉറപ്പ്. എല്ലാ ദിവസവും കമ്മ്യൂണല്‍ ബോക്സ് തപ്പാന്‍ പോയില്ലെങ്കില്‍ അപ്രതീക്ഷിതമായി എത്തുന്ന പ്രധാന കത്തുകള്‍ വൈകിയാകും മേല്‍വിലാസക്കാരന് ലഭിക്കുക.
സേവനമേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സി ഭാഗികമായെങ്കിലും പിന്‍വാങ്ങുന്നതോടെ കൊറിയര്‍ സര്‍വീസുകാര്‍ക്ക് കൊള്ളലാഭത്തിനും അവസരമൊരുങ്ങും

Leave a Reply