jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡ: തൊഴിലില്ലായ്മ 13.7 ശതമാനം

ഓട്ടവ: കോവിഡ് പ്രതിസന്ധിക്കിടെ കാനഡയില്‍ തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. 13.7 ശതമാനമാണ് മെയ് മാസത്തിലെ തൊഴിലില്ലായ്മ. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളിലായി 30 ലക്ഷം പേര്‍ക്കാണ് ജോലി നഷ്ടമായത്. 25 ലക്ഷം പേരുടെ ജോലിസമയത്തില്‍ കുറവുവരികയും ചെയ്തു. ലോക്ക്ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരാന്‍ തുടങ്ങിയതോടെ മെയ് മാസത്തില്‍ 289,600 പേര്‍ക്ക് തിരികെ ജോലിയില്‍ കയറാനായി. ഇത്തരത്തില്‍ വീണ്ടും ജോലി ചെയ്യാന്‍ അരംഭിച്ചവരുടെ എണ്ണം ഈ മാസം വലിയതോതില്‍ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply