728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ: ചെറുമകളെ പീഡിപ്പിച്ച 84കാരന് അഞ്ചര വര്‍ഷം തടവ്

വിന്നിപെഗ്: മരിച്ചുപോയ മകന്‍റെ പെണ്‍കുഞ്ഞിനെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 84കാരനായ മുത്തശ്ശന് അഞ്ചര വര്‍ഷം തടവ്. കാനഡയിലെ വിന്നിപെഗിലാണ് കേസിന് ആസ്പദമായ സംഭവം.
10 വയസ് ഉള്ളപ്പോള്‍ മുതല്‍ നാല് വര്‍ഷം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. വീടിന് ഒപ്പം മസാജ് പാര്‍ലര്‍ നടത്തുകയായിരുന്നു പ്രതി. കുട്ടിയുടെ കാലിന് ഒരിക്കല്‍ പരിക്കേറ്റപ്പോള്‍ ഉഴിച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് ഇത് പതിവാകുകയായിരുന്നു.
സംരക്ഷിക്കേണ്ട ആള്‍ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്ത്, വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഏകകാലത്ത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Leave a Reply