jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡ ചിന്തിക്കുന്നു; പാമ്പിനെ പാലൂട്ടണോ

ടൊറന്റോ: അപ്പാര്‍ട്മെന്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു പിഞ്ചുകുട്ടികളെ പെരുമ്പാമ്പ്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കാനഡ പരിഗണിക്കുന്നു. ദാരുണമായ ഈ സംഭവം ഹൃദയത്തെ പിടിച്ചുലച്ചെന്നും നിയമഭേടഗതിക്ക് സമയമായെന്നും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളെ സംബന്ധിക്കുന്ന നിയമം പുനപരിശോധിക്കുന്നതിന് ഒന്റാറിയോ പ്രവിശ്യ മന്ത്രിമാരുടെ ഉപസമിതിക്ക് രൂപംനല്‍കി. കഴിഞ്ഞ ആഴ്ച ന്യൂ ബ്രൂന്‍സ് വിക് പ്രവിശ്യയിലെ കാംബെല്ടന്‍ നഗരത്തിലാണ്‌ ആറും നാലും വയസ്സായ കുട്ടികളെ പെരുമ്പാമ്പ്‌ വരിഞ്ഞുമുറുക്കി കൊന്നത്. മാതാപിതാക്കളോടൊപ്പം കുടുംബസുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു കുട്ടികള്‍. രക്ഷിതാക്കള്‍ രാത്രി തിരിച്ചുപോയെങ്കിലും കുട്ടികള്‍ രണ്ടും സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ കിടന്ന് ഉറങ്ങവെ ആയിരുന്നു പെരുമ്പാമ്പിന്റെ ആക്രമണം. കുട്ടികള്‍ ഉറങ്ങിയിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമയുടെ വക ജന്തുക്കളെ വില്‍ക്കുന്ന കട ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ട്. ഇവിടെനിന്നു രക്ഷപ്പെട്ട പെരുമ്പാമ്പ്‌ മുകള്‍നിലയിലേക്ക് കയറുകയും വെന്റിലേഷന്‍ വഴി മുറിയില്‍ എത്തുകയും ചെയ്തെന്നാണ് പോലീസിന്റെ അനുമാനം. പാമ്പിനെ കുട്ടികള്‍ താമസിച്ചിരുന്ന മുറിയില്‍ കണ്ണാടിക്കൂട്ടില്‍ സൂക്ഷിചിരിക്കുകയയിരുന്നെന്നും പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇനമായ ആഫ്രിക്കന്‍ പെരുമ്പാ മ്പാണ് കുട്ടികളെ ആക്രമിച്ചത്. പ്രത്യേക ലൈസന്‍സോടെ ഈ പാമ്പുകളെ വളര്‍ത്താന്‍ കാനഡയിലെ പല പ്രവിശ്യകളിലും അനുവാദമുണ്ട്. നഗരസഭകള്‍ക്കാണ് ലൈസന്‍സ് നല്‍കാനുള്ള അധികാരം. പെരുമ്പാമ്പിനെ മാത്രമല്ല, മുതല, ചീങ്കണ്ണി തുടങ്ങിയ അപകടകാരികളായ ജീവികളെ വളര്‍ത്തുന്നതും കാനഡയില്‍ അസാധാരണമല്ല. 15 അടിയോളം വളരുന്ന ആഫ്രിക്കന്‍ പെരുമ്പാമ്പിന് പൂര്‍ണവളര്ച്ചയെത്തിയാല്‍ അമ്പതു കിലോയോളം തൂക്കം വരും. ഇത്രതന്നെ വലുപ്പമുള്ള ജീവികലെപ്പോലും കൊന്നുതിന്നാന്‍ കഴിയുമെന്നതാണ് ഇവയെ അപകടകാരികളാക്കുന്നത്. എന്നാല്‍ ആഫ്രിക്കന്‍ പെരുമ്പാമ്പ്‌ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ അപൂര്‍വമാണെന്നു വിദഗ്ധര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒരു പത്തു വയസുകാരനെ ആഫ്രിക്കന്‍ പെരുമ്പാമ്പ്‌ വിഴുങ്ങിയതാണ്  ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒടുവിലത്തെ സംഭവം. കാനഡയില്‍ പാമ്പിന്റെ ആക്രമണത്തിന് ഇരയായ കുട്ടികള്‍ അതിനു മുമ്പ് മറ്റു മൃഗങ്ങല്‍ക്കൊപ്പം കളിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതുമൂലം ഗന്ധതിലുണ്ടായ വ്യത്യസമാകും ആക്രമണത്തിന് കാരണമായ തെന്നു വിദഗ്ധര്‍ പറയുന്നു. ദാരുണമായ ഈ സംഭവത്തോടെ , അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിരോധിക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ ശക്തമാണ്. എന്നാല്‍ ഇപ്പോഴും ഇതിനു വിരുദ്ധമായി ചിന്തിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. കത്രിക കൊണ്ട് ആരെങ്കിലും ഒരാളെ കുത്തിയാല്‍ അതിന്റെ പേരില്‍ കത്രിക നിരോധിക്കുന്നത് പോലെയാണ് മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ഏ ര്പ്പെടുത്തുന്നത് എന്നാണ് ഇവരുടെ വാദം.

കാനഡയില്‍ പെരുമ്പാ മ്പിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ [ഇടത്ത്]. ആഫ്രിക്കന്‍ പെരുമ്പാമ്പ് [വലത്ത്]

കാനഡയില്‍ പെരുമ്പാ മ്പിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ [ഇടത്ത്]. ആഫ്രിക്കന്‍ പെരുമ്പാമ്പ് [വലത്ത്]

Leave a Reply