728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ കീഴടക്കി ‘2 കണ്‍ട്രീസ്‌’; 8 പ്രദര്‍ശനംകൂടി

ടൊറന്റോ: കേരളത്തില്‍ ജൈത്രയാത്ര തുടരുന്ന ദിലീപ് ചിത്രം ‘2 കണ്‍ട്രീസ്‌’ കാനഡയും കീഴടക്കുന്നു. സ്കാര്‍ബറോ, മിസിസ്സാഗ, ഇറ്റോബിക്കോ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലായി ഈ വാരാന്ത്യം ചിത്രത്തിന്‍റെ എട്ട് പ്രദര്‍ശനംകൂടി ഉണ്ടാകും. ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്‍റെ മൊയ്തീന്‍  എന്നീ മെഗാഹിറ്റ്‌ ചിത്രങ്ങളെക്കാള്‍ വലിയ ജനത്തിരക്കാണ് ‘2 കണ്‍ട്രീസി’ന് കാനഡയില്‍ ലഭിക്കുന്നത്.

സ്കാര്‍ബറോ, ഇറ്റോബിക്കോ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലായി കഴിഞ്ഞയാഴ്ച ‘2 കണ്‍ട്രീസ്‌’ 6 തവണ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ ഉണ്ടായ തിരക്കും ചിത്രം കാണാന്‍ അവസരം ലഭിക്കാതെ പോയവരുടെ അഭ്യര്‍ഥനയും പരിഗണിച്ചാണ് കൂടുതല്‍ പ്രദര്‍ശനങ്ങള്‍. എഡ്മണ്ടണ്‍ ഉള്‍പ്പെടെ കാനഡയിലെ മറ്റ് സ്ഥലങ്ങളിലും ഈ വാരാന്ത്യം ‘2 കണ്‍ട്രീസ്‌’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ‘2 കണ്‍ട്രീസ്‌’ ഒരു മുഴുനീള എന്റര്‍ടൈനര്‍ ആണ്. ചിത്രത്തിന്‍റെ ഏറിയ പങ്കും ഷൂട്ട്‌ ചെയ്തിരിക്കുന്നത് ടൊറന്റോയിലും സമീപപ്രദേശങ്ങളിലും ആണ് എന്നത് കാനഡയിലെ മലയാളിപ്രേക്ഷകരെ പ്രത്യേകം ആകര്‍ഷിക്കുന്നു. നയാഗ്രയ്ക്ക് പുറമേ സിഎന്‍ ടവര്‍ ഉള്‍പ്പെടെയുള്ള കാനഡയിലെ മനോഹരദൃശ്യങ്ങളും ‘2 കണ്‍ട്രീസി’ല്‍ കാണാം.

ദിലീപ് എന്ന ജനപ്രിയ നായകന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിനിമയാണ് ‘2 കണ്‍ട്രീസ്‌’ . പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുന്ന ‘2 കണ്‍ട്രീസ്‌’ അണിയിച്ചൊരുക്കിയിരിക്കുന്നത് യുവസംവിധായകനായ ഷാഫിയാണ്. സഹോദരന്‍ റാഫിയുടേതാണ് കഥാരചന. മംമ്ത മോഹന്‍ദാസാണ് നായിക. മുകേഷ്, അശോകൻ, അജു വർഗ്ഗീസ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, സലിം കുമാർ, ലെന, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

റിച്ച്മണ്ട് ഹില്ലില്‍ മൂന്നും മിസിസാഗ, ഇറ്റോബിക്കോ എന്നിവിടങ്ങളില്‍ രണ്ട് വീതവും സ്കാര്‍ബറോയില്‍ ഒന്നും പ്രദര്‍ശനമാണ് ഈ വാരാന്ത്യം ഉള്ളത്.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ജനുവരി 23 ഉച്ചയ്ക്ക് 1.00ന് ചിത്രം പ്രദര്‍ശിപ്പിക്കും [1571 SANDHURST CIRCLE].

ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ ജനുവരി 23, 24 തിയതികളില്‍ ഉച്ചയ്ക്ക് 1.00നാണ് പ്രദര്‍ശനം[1530 ALBION ROAD]. റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ജനുവരി 22 രാത്രി 9.30നും 23, 24 തിയതികളില്‍ വൈകിട്ട് 4.00നും ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply