728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ എക്സിബിഷന്‍ : വ്യാജടിക്കറ്റും ഭക്ഷ്യവിഷബാധയും

ടൊറന്റോ: കാനഡ നാഷണല്‍ എക്സിബിഷന്റെ നിറംകെടുത്തി വ്യാജ ടിക്കറ്റ് വില്‍പനയും ഭക്ഷ്യവിഷബാധയും. ടൊറന്റോയില്‍ ഈ മാസം 16ന് തുടങ്ങിയ എക്സിബിഷന്‍ കാനഡ തൊഴിലാളി ദിനമായ സെപ്റ്റംബര്‍ രണ്ടിനാണ് സമാപിക്കുക.

വ്യാജ ടിക്കറ്റ് വാങ്ങി വഞ്ചിതരാകരുതെന്ന് പൊതുജനങ്ങള്‍ക്ക് ടൊറന്റോ പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ്‌ തട്ടിപ്പ്. എക്സിബിഷന്‍ സെന്ററിന്റെ പ്രവേശനകവാടം കേന്ദ്രമാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ്‌ പ്രദര്‍ശനം കാണാന്‍ എത്തുന്നവരെ ഇവര്‍ കബളിപ്പിക്കുന്നത്.

അനധികൃതമായി വില്‍ക്കുന്ന ടിക്കറ്റുകള്‍ വാങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ ലൈനിലൂടെ യോ. എക്സിബിഷന്‍ സെന്ററിന്റെ ഗേറ്റില്‍ ഉള്ള ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നോ മാത്രമേ ടിക്കറ്റ് വാങ്ങാവൂ എന്ന് പോലീസ് അറിയിച്ചു.

അതിനിടെ, എക്സിബിഷനോടു അനുബന്ധിച്ചുള്ള ഫുഡ്‌കോര്‍ട്ടില്‍ നിന്ന് ആഹാരം കഴിച്ചവര്‍ രോഗബാധിതരായത് മേളയുടെ പ്രൌഡിക്ക് മങ്ങലേല്‍പ്പിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്കാണ് വിഷബാധ.   ഫുഡ്‌കോര്‍ട്ടിലെ ഏറ്റവും വിശിഷ്ട ഇനമായ ക്രോനട് ബര്‍ഗെര്‍ കഴിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതേത്തുടര്‍ന്ന്  ടൊറന്റോ ആരോഗ്യവകുപ്പ് അധികൃതര്‍ ഈ സ്റ്റാള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഇവിടെനിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെ സാംബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് മുതല്‍ മൂന്നുവരെ ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് പറഞ്ഞു.

Leave a Reply