jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡ ഇനി കമ്പിളിക്കുള്ളിലേക്ക്…

ടൊറന്റോ: വേനലിന്‍റെ വര്‍ണക്കാഴ്ചകള്‍ വിടവാങ്ങുന്നു. വിരുന്നെത്തുന്ന മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ കാനഡ തയ്യാറെടുപ്പ് തുടങ്ങി. വേനല്‍ക്കാലം ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞെന്നും മഞ്ഞുകാലം പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടെന്നുമാണ് കാലാവസ്ഥാവിദഗ്ധരുടെ പ്രവചനം.

പക്ഷേ , ഇത്തവണ മഞ്ഞുകാലത്തെ വല്ലാതെ ഭയപ്പെടെണ്ടാതില്ലെന്നാണ് ആശ്വസവാര്‍ത്ത. കാനഡയിലെ പ്രമുഖ കാലാവസ്ഥാനിരീക്ഷണ ഏജന്‍സികളില്‍ ഒന്നായ ദി വെതര്‍ നെറ്റ് വര്‍ക്ക് പ്രസിദ്ധീകരിച്ച സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പ്രവചനങ്ങളാണ്‌ ഈ സൂചന നല്‍കുന്നത്. എന്നാല്‍ കാനഡ യുടെ ചില ഭാഗങ്ങള്‍ക്ക് മീതെ ചുഴലിക്കാറ്റു ഭീക്ഷണി ഉണ്ടെന്ന ആശങ്കയും പങ്കുവെക്കുന്നു.

ഇത്തവണ മഞ്ഞുകാലം അതിവിരസമാകാന്‍ ഇടയില്ലെന്ന് ദി വെതര്‍ നെറ്റ്‌വര്‍ക്ക് മുഖ്യ നിരീക്ഷകനായ ക്രിസ് സ്കോട്ട് പറയുന്നു. മഞ്ഞിനെക്കാള്‍ മഴയായിരിക്കും ഇത്തവണ ബുധിമുട്ടിക്കുകയെന്നും സ്കോട്ട് കരുതുന്നു.

കാനഡയില്‍ ആകെ ശരാശരി മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ കാനഡ യിലാകും കൂടുതല്‍ മഴ. രണ്ടു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന മഴ ഈ മേഖലയില്‍ പ്രതീക്ഷിക്കാം. അതേസമയം ഈ വേനലിന്റെ ആരംഭത്തില്‍ പെയ്ത മഴ കനത്ത നാശമുണ്ടാക്കിയ ഒന്റെരിയോ നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ദി വെതര്‍ നെറ്റ് വര്‍കിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ശരാശരി മഴയും തണുപ്പുമാകും ഒന്റെരിയോയില്‍ പൊതുവെ. ഗ്രേറ്റര്‍ ടൊറന്റോയ്ക്ക് മുകളിലൂടെ രണ്ട് അതിവേഗ കാ റ്റുകള്‍ ഉണ്ടാകാമെന്നും അത് ഇക്കാര്യത്തില്‍ മാറ്റം വരുത്താമെന്നും ദി വെതര്‍ നെറ്റ്‌വര്‍ക്ക് പറയുന്നു.

ഒന്റാറിയോ പോലെതന്നെ ക്യുബെക്കിലും ആല്‍ബര്‍ട്ടയിലും സമാനമായ അവസ്ഥയാണ്‌ മഴയുടെ കാര്യത്തിലുള്ള പ്രവചനം. ബ്രിട്ടീഷ് കൊളംബിയ, പ്രയരീസില്‍ ഉള്‍പ്പെടുന്ന ആല്‍ബര്‍ട്ട, സസ്കാച്യൂന്‍, മാനിറ്റോബ എന്നിവിടങ്ങളില്‍ പൊതുവെ മഴ ഉപദ്രവകരിയല്ല. പക്ഷേ ചില പ്രാദേശികസ്ഥലങ്ങളില്‍ മഴ കുഴപ്പമുണ്ടാക്കം .പ്രയരീസില്‍ ഒക്ടോബര്‍ അവസാനപകുതിയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവര്‍ ദ്വീപില്‍ ശരാശരിക്കും മേലെയാകും താപനില. പക്ഷെ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ വ്യത്യസ്തമായിരിക്കും. യുകോണ്‍, നോര്‍ത്ത് വെസ്റ്റ്‌ റെരിട്ടരീസ്, നുനവുട്ട് എന്നിവിടങ്ങളില്‍ ശരാശരി താപനിലയും മഞ്ഞുവീഴ്ചയും ആണ് പ്രവചിക്കപ്പെടുന്നത്.

അറ്റ്ലാന്റിക്കില്‍ സെപ്റ്റംബറില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ ചിലപ്പോള്‍ കിഴക്കന്‍ കാനഡ യ്ക്ക് ഭീക്ഷണി ഉയര്‍ത്താമെന്ന് വെതര്‍ നെറ്റ്‌വര്‍ക്ക് പറയുന്നു. ഹാലിഫാക്സില്‍ യുവാന്‍ ചുഴലിക്കാറ്റ്  കനത്ത നാശം വിതച്ചതിന്റെ പത്താം വാര്ഷികമാണിത്. കരയിലേക്ക് നേരിട്ട് വീശുന്ന ചുഴലിക്കാറ്റുകളുടെ സാന്നിധ്യം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.പക്ഷെ രൂപപ്പെടുന്ന ഏതെങ്കിലും ചുഴലിക്കാറ്റ് ഗതിമാറി കരയെ ലക്ഷ്യമാക്കി നീങ്ങാമെന്നും അതിനാല്‍ മുന്‍കരുതല്‍ വേണമെന്നും വെതര്‍ നെറ്റ്‌വര്‍ക്ക് പറയുന്നു.

Leave a Reply