728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡാ ക്നാനായ മിഷ്യൻ പ്രധാന തിരുനാള്‍ 20ന്

 

ടൊറന്റോ: കാനഡയിലെ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷ്യന്റെ പ്രധാന മധ്യസ്ഥയായ ദൈവമാതാവിന്റെ (മുത്തിയമ്മ ) തിരുനാൾ സെപ്റ്റംബർ 20ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇറ്റോബിക്കോയിലെ ട്രാന്‍സ്ഫിഗറേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ്‌ പാരിഷില്‍  വച്ച് നടത്തും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാർമ്മികതത്തിൽ നടത്തപ്പെടുന്ന തിരുനാൾ കുർബാനയിൽ കാനഡയിൽ സേവനം ചെയുന്ന ക്നാനായ വൈദികർ സഹകാർമ്മികത്വം വഹിക്കും.  മെഴുകുതിരിയും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണവും മാതാവിന്റെ രൂപം വണക്കവും നേർച്ച വിതരണവും ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകതയാണ്. തിരുനാളിനോട്‌ അനുബന്ധിച്ച് മുത്തിയമ്മയുടെ വെഞ്ചരിച്ച ഛായാ ചിത്രം എല്ലാ കുടുംബങ്ങൾക്കും  വിതരണം ചെയ്യും. മിഷ്യൻ സ്ഥാപിതമായത്തിനുശേഷം ആദ്യമായി കാനഡയിൽ എത്തുന്ന മാര്‍ ജോസഫ്പി പണ്ടാരശേരിലിന്  തിരുനാളിനോട് അനുബന്ധിച്ചുള്ള പൊതുയോഗത്തിൽ സ്വീകരണം നൽകും. തുടർന്നു സ്നേഹ വിരുന്നും ഉണ്ടായിരിക്കും.  പതിനഞ്ചോളം കുടുംബങ്ങൾ ഏറ്റെടുത്തു നടത്തപ്പെടുന്ന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് മിഷ്യൻ ചാപ്ലയിൻ റവ. ഫാ. ജോർജ് പാറയിൽ കൈക്കാരന്മാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തൻപുരയിൽ  പാരിഷ് കൌണ്‍സിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.
-ഷിബു കിഴക്കേകുറ്റ്

Leave a Reply