728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയ്ക്ക് ഈ വേനലില്‍ നുണയാം , അനുരാഗ കരിക്കിന്‍വെള്ളം

ടൊറന്റോ: കൊടുംചൂടില്‍ അല്‍പം കരിക്കിന്‍വെള്ളം നുണയാം, അതും അനുരാഗത്തിന്‍റെ കുളിര്‍മയോടെ. ആസിഫ് അലിയും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം ‘അനുരാഗ കരിക്കിന്‍വെള്ളം’ കാനഡയില്‍ പ്രദര്‍ശനത്തിന്. കേരളത്തില്‍ വലിയ വിജയം നേടിയ ചിത്രത്തിന് ടൊറന്റോയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നാല് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വരുന്ന ശനിയാഴ്ച [ആഗസ്റ്റ്‌ 20, 21] തിയതികളില്‍ .   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] വൈകിട്ട് 3.45ന് രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ട്. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD] ശനിയാഴ്ചയും സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] ഞായറാഴ്ചയും ഉച്ചയ്ക്ക് 1.00ന് ചിത്രം പ്രദര്‍ശിപ്പിക്കും.

കരിക്കിന്‍വെള്ളം ശരീരത്തെ കുളിര്‍പ്പിക്കുന്നത് പോലെ മനസിനെ കുളിര്‍പ്പിക്കുന്ന അനുരാഗത്തിന്റെ ഹൃദ്യമായ കഥയാണ് സിനിമ പറയുന്നത്. രഘുവെന്ന പോലീസുകാരനിലൂടെയും അയാളുടെ കുടുംബത്തിലൂടെയുമാണ് കഥയുടെ തുടക്കം. യാദൃശ്ചികമായി രഘു തന്‍റെ പഴയ പ്രണയിനിയെ കണ്ടുമുട്ടുന്നതാണ് വഴിത്തിരിവ്. ഇതേവരെ നാം കണ്ടുപഴകിയതില്‍ നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തി തുടര്‍ന്ന് കഥയുടെ പോക്ക്.

ബിജു മേനോനും ആസിഫ് അലിക്കും പുറമേ ആശ ശരത്ത്,  രജീഷ വിജയന്‍, ഷൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, ഇർഷാദ്, മണിയൻ പിള്ള രാജു എന്നിവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഖാലിദ്‌ റഹ്മാനാണ് സംവിധാനം.

പ്രദര്‍ശനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 647-892-7650.

Leave a Reply