ഓട്ടവ: പ്രവചനങ്ങളെ കാറ്റില്‍ പറത്തി ജസ്റ്റിന് ട്രൂഡോ കാനഡയുടെ അടുത്ത പ്രധാനമന്ത്രി. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോ നയിച്ച ലിബറല്‍ പാര്‍ട്ടി 184 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു ദശകത്തോളം നീണ്ട ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു ലിബറല്‍സിന്റെ പടയോട്ടം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മൂന്നാംസ്ഥാനം മാത്രം കല്പിക്കപ്പെട്ടിരുന്ന ലിബറല്‍ പാര്‍ട്ടി എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ പാര്‍ലമെന്റില്‍ 36 സീറ്റ് മാത്രം ഉണ്ടായിരുന ലിബറല്സിന് 148 സീറ്റ് അധികം കിട്ടിയപ്പോള്‍ കണ്സര് വെറ്റീവിന്റെ സമ്പാദ്യം 159ല്‍ നിന്ന് 99ആയി. എന്‍ഡിപിയുടെ സീറ്റും കുത്തനെ കുറഞ്ഞു.
നാല്പത്തിമൂന്നുകാരനാണ് ട്രൂഡോ. കാനഡ മുന്‍ പ്രധാനമന്ത്രി പിയര്‍ ട്രൂഡോയുറെയും മാര്ഗരട്ടിന്റെയും മകനാണ്.