728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയുടെ മനംകവരാന്‍ മൊയ്തീനും കാഞ്ചനയും

 

ടൊറന്റോ: കേരളത്തിന്‍റെ മനംകവര്‍ന്ന ‘എന്ന് നിന്‍റെ മൊയ്തീന്‍’ കാനഡയില്‍ പ്രദര്‍ശനത്തിന്. സ്കാര്‍ബറോയിലും മിസിസാഗയിലും ഈ വാരാന്ത്യം ചിത്രം പ്രദര്‍ശിപ്പിക്കും. തിരക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടിടത്തുമായി അഞ്ച് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] ഒക്ടോബര്‍ 10, 11, 12 തിയതികളില്‍ മൂന്ന് പ്രദര്‍ശനങ്ങളുണ്ട്. സമയം വൈകിട്ട് 3.15. മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7]  ഒക്ടോബര്‍ 10 രാത്രി 9.00നും ഒക്ടോബര്‍ 12 വൈകിട്ട് 3.15നും രണ്ടു പ്രദര്‍ശനങ്ങളാണ് ഉള്ളത്.

തീക്ഷ്ണവും ഹൃദ്യവുമായ ഒരു യഥാര്‍ത്ഥ പ്രണയകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് എന്ന് നിന്‍റെ മൊയ്തീന്‍. കോഴിക്കോട് മുക്കം സ്വദേശിയായിരുന്ന മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള അത്യപൂര്‍വപ്രണയം ആര്‍ എസ് വിമല്‍ എന്ന നവാഗതസംവിധായകന്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ അത് മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളില്‍ ഒന്നായി മാറി. മോയ്തീനായി  പൃഥ്വിരാജും കാഞ്ചനയായി പാര്‍വതിയും സിനിമയില്‍ ജീവിക്കുന്നു. ലെന, സായ്കുമാര്‍, കരമന സുധീര്‍, ടോവിനോ തോമസ്‌ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍:  6478927650

Leave a Reply