ടൊറന്റോ \ ലണ്ടന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ കാനഡയ്ക്ക് ആറാം സ്ഥാനം. അതേസമയം ബ്രിട്ടന് 22-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്ക ആദ്യ ഇരുപതില്‍ കഷ്ടിച്ച് ഇടംനേടി. 156 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടിക ഐക്യരാഷ്ട്രസഭ ജനറല്‍ കൌണ്‍സിലാണ് പ്രസിദ്ധീകരിച്ചത്.
ഡെന്മാര്ക്കാണ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന ജനതയുള്ള രാജ്യം. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് , നെതര്‍ലന്‍ഡ്സ് , സ്വീഡന് എന്നീ രാജ്യങ്ങളാണ് രണ്ടു മുതല്‍ പത്തുവരെ. പ്രതിശീര്‍ഷവരുമാനം, ജീവിതപ്രതീക്ഷകള്‍, സാമൂഹ്യമായ പിന്തുണ, കുറഞ്ഞ അഴിമതി, സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നീ ഘടകങ്ങളാണ് ജനങ്ങളുടെ സന്തോഷത്തിന്റെ അളവുകോലായി സര്‍വേ ഉപയോഗിച്ചത്.
ടോഗോയാണ് പട്ടികയിലെ ഏറ്റവും അസന്തുഷ്ടരാജ്യം. അവസാന അഞ്ചിലുള്ള മറ്റ് നാലും ആഫ്രിക്കന്‍ രാജ്യങ്ങള്‍തന്നെ. ബെനിന്‍, ദി സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ബറുണ്ടി, റുവാണ്ട എന്നിവ.
ഏറ്റവും സന്തോഷമുള്ള ആദ്യ അഞ്ചു പേരില്‍ മൂന്നും സ്കാന്ഡിനേവിയന് രാജ്യങ്ങളാണ്. ആകെ പട്ടികയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെങ്കിലും 22ആം സ്ഥാനത്തായത് ബ്രിട്ടന് നാണക്കേടായി.
അമേരിക്കക്ക് 17ആം സ്ഥാനം മാത്രമാണുള്ളത്. മയക്കുമരുന്ന് മാഫിയകളുടെ ആക്രമണം ഭയന്ന് മിക്ക അമേരിക്കക്കാരും യാത്ര ചെയ്യാന്‍ മടിക്കുന്ന മെക്സിക്കോ 16ആം സ്ഥാനം നേടി. പതിനാലാമാതുള്ള യുഎഇ ആണ് അറബ് രാജ്യങ്ങളില്‍ മുന്നില്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാന് 43ഉം ചൈന 93ഉം സ്ഥനാങ്ങളിലാണ്. 136-ആം സ്ഥാനത്തുള്ള ശ്രീലങ്കയാണ് ഏഷ്യയില്‍ ഏറ്റവും പിന്നില്‍.
www.indianews24.com